Image

മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച്‌ കടലിലേക്ക് അയക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Published on 20 July, 2019
മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച്‌ കടലിലേക്ക് അയക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച്‌ കടലിലേക്ക് അയക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ഫിഷറിസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ. വിഴിഞ്ഞത്ത് ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി വള്ളങ്ങള്‍ ഇല്ല. ബോട്ടുടമകള്‍ മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച്‌ കടലിലേക്ക് പറഞ്ഞുവിടുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയത്.

കടലില്‍ പോകരുതെന്ന ജാഗ്രതാ നിര്‍ദ്ദേശം അവഗണിക്കുന്നതാണ് പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം. തുടര്‍ന്നും നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ എടുക്കും. കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനെയും വെട്ടിച്ചാണ് തൊഴിലാളികള്‍ കടലില്‍ പോകുന്നത്. ലൈഫ് ജാക്കറ്റുകളും ഉപയോഗിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക