Image

നാലാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 September, 2015
നാലാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഡാലസില്‍
ഡാലസ്: ടെക്‌സാസിലെ പ്രമുഖ മലയാളി ഫുട്‌ബോള്‍ ക്ലബായ എഫ്‌സി കരോള്‍ട്ടന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാലാമത്  ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍  ടൂര്‍ണമെന്റ് ഒകേ്ടാബര്‍ 9, 10 (വെള്ളി ,ശനി) തീയതികളിലായി ഡാലസില്‍ നടക്കും.

ടെക്‌സാസ് , ഒക്ലഹോമ , ഷിക്കാഗോ എന്നിവടങ്ങളില്‍ നിന്നായി പ്രമുഖ മലയാളി ക്ലബുകള്‍   ടൂര്‍ണമെന്റില്‍ പങ്കെടുക്കും.  വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക്  ഉദ്ഘാടന മത്സരവും ശനിയാഴ്ച വൈകുന്നേരം നാല് മുതല്‍ സെമി ഫൈനല്‍, ഫൈനല്‍ റൗണ്ട് മത്സരങ്ങളും നടക്കും. ഫ്‌ലഡ് ലൈറ്റ് സൌകര്യമുള്ള കോളനി ടര്‍ണര്‍ സോക്കര്‍ ഫീല്‍ഡാണ് വേദി (5900 Turner St, The Colony, TX 75056).

കായിക പ്രേമികളേവരെയും മത്സരവേദിയിലേക്ക് സ്വാഗതം ചെയുന്നതായി  എഫ്‌സിസി സോക്കര്‍ ക്ലബിന്റെ  ഭാരവാഹികള്‍  അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
ജിനു സഖറിയ (പ്രസിഡണ്ട്)  214 763 4841
ഷിബു ഫിലിപ്പ് (സെക്രട്ടറി)  214 603 5153
മന്‌ജേഷ്  ചാക്കോ (ട്രഷറര്‍)  469 258 8688

നാലാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക