Image

ഗാന്ധിജയന്തിയാഘോഷം ഫിലഡല്‍ഫിയയില്‍ `ഓര്‍മ'യുടെ നേതൃത്വത്തില്‍.

(ജോര്‍ജ്‌ നടവയല്‍) Published on 25 September, 2015
ഗാന്ധിജയന്തിയാഘോഷം ഫിലഡല്‍ഫിയയില്‍ `ഓര്‍മ'യുടെ നേതൃത്വത്തില്‍.
ഫിലഡല്‍ഫിയ: ഗാന്ധിജയന്തി ആഘോഷത്തിന്‌ ഫിലഡല്‍ഫിയയില്‍ `ഓര്‍മ' നേതൃത്വം നല്‍കുന്നു.`ഇന്നത്തെ ലോകത്തും നമ്മുടെ സമൂഹത്തിലും ഗാന്ധിസത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ പ്രഭാഷണങ്ങളും, ചര്‍ച്ചയും, ഗാന്ധി അനുസ്‌മരണ സംഗീതവും നടത്തുന്നു.

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ മെമ്പര്‍ സിമി റോസ്‌ബെല്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. പി. എസ്സ്‌. സി.?മെംബര്‍ സിമി റോസ്‌ബെല്‍ ഗാന്ധി സ്റ്റഡീസില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. പ്രസംഗകലയില്‍ പ്രവീണയാണ്‌. ഏ. ഐ. സി. സി. മെംബര്‍, മഹിളാ കോണ്‍ഗ്രസ്സ്‌ ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളില്‍?യുവ വനിതാ ശാക്തീകരണ മുന്നേറ്റത്തിന്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരളാ ടെലികോം അഡൈ്വസറി ബോര്‍ഡംഗമായിരുന്നു.

ഓര്‍മാ (ഓവര്‍സീസ്‌ റസിഡന്റ്‌ മലയാളീസ്‌ അസ്സോസ്സിയേഷന്‍) ദേശീയ പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം അദ്ധ്യക്ഷനാകും. സിബിച്ചന്‍ ചെമ്പ്‌ളായില്‍ (ഓര്‍മാ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍) ?ഗാന്ധി ജയന്തി 2015ല്‍? എന്ന തീമും, ജോര്‍ജ്‌ നടവയല്‍ `ഗാന്ധിദര്‍ശനപ്രസക്തി' എന്ന വിഷയയവും അവതരിപ്പിക്കും.

ഫാ. എം. കെ. കുര്യാക്കോസ്‌ (ഗുഡ്‌ ഷെപ്പേഡ്‌ അവാര്‍ഡ്‌ ജേതാവ്‌, നാട്ടുക്കൂട്ടം ചിന്താവേദി അദ്ധ്യക്ഷന്‍), ഫാ. ജോണ്‍ മേലേപ്പുറം (ഗുരു ശ്രേഷ്‌ഠാ അവാര്‍ഡ്‌ ജേതാവ്‌, വിഖ്യാത സാമൂഹ്യ പ്രവര്‍ത്തകന്‍), ഫാ. ജോണിക്കുട്ടി പുലിശ്ശേരി (എക}മെനിക്കല്‍ ഫെലോഷിപ്‌ ചെയര്‍മാന്‍), ജോര്‍ജ്‌ ഓലിക്കല്‍ ( ഫൊക്കാനാ ആര്‍ വി പി), വിന്‍സന്റ്‌ ഇമ്മാനുവേല്‍ (പ്രസ്‌ക്ലബ്‌ ദേശീയ സെക്രട്ടറി) എന്നിവര്‍?വിവിധ വീക്ഷണങ്ങളില്‍ ഗാന്ധിദര്‍ശന പ്രസക്തിയെക്കുറിച്ച്‌ പ്രഭാഷണങ്ങള്‍ അവതരിപ്പിക്കും.

സുധാ കര്‍ത്ത (പ്രസ്‌ ക്ലബ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌), ഫിലിപ്പോസ്‌ ചെറിയാന്‍ ( ഓര്‍മ ജനറല്‍ സെക്രട്ടറി), രാജന്‍ സാമുവേല്‍ (കേരളാ ഫോറം ചെയര്‍മാന്‍), അലക്‌സ്‌? തോമസ്‌ ( ഫൊക്കാനാ മുന്‍ വൈസ്‌ പ്രസിഡന്റ്‌), ഫ്രാന്‍സിസ്‌ പടയാറ്റില്‍ (ഓര്‍മാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌), അറ്റേണി ജോസ്‌ കുന്നേല്‍ (ഐ എന്‍ ഓ സി ദേശീയ സമിതി അംഗം), മോഡി?ജേക്കബ്‌ (പമ്പ മുന്‍ പ്രസിഡ്‌ന്റ്‌), സാബു സ്‌കറിയ (മാപ്‌ പ്രസിഡന്റ്‌), സജി കരിംകുറ്റി ( കേരളാ ഫോറം ജനറല്‍ സെക്രട്ടറി), ഷാജി മിറ്റത്താനി ((ട്രസ്റ്റി, നാടക കലാകാരന്‍), തോമസ്‌ പോള്‍ ( പ്രസിഡന്റ്‌ തിരുവല്ലാ അസ്സോസിയേഷന്‍), സണ്ണി പടയാറ്റില്‍ (ട്രസ്റ്റി), സാബു ജോസഫ്‌ (വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയ ചാപ്‌റ്റര്‍ മുന്‍ പ്രസിഡന്റ്‌), ലൈലാ മാത} (പിയാനോ പ്രസിഡന്റ്‌), മനോജ്‌ പാലാ ( ഫിലഡല്‍ഫിയാ പൊലീസ്‌ അഡൈ്വസറി കൗണ്‍സില്‍ മെംബര്‍), പോള്‍ തെക്കുംതല ( ഓര്‍മ മുന്‍ വൈസ്‌ പ്രസിഡന്റ്‌), ജോയി കരുമത്തി ( ഓര്‍മാ ചാപ്‌റ്റര്‍ സെക്രട്ടറി), ജെറി ജെയിംസ്‌ ( ഓര്‍മാ ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌), ജോസഫ്‌ വര്‍ഗീസ്‌ (സാമൂഹിക പ്രവര്‍ത്തകന്‍), മാത} തരകന്‍( സാമൂഹിക പ്രവര്‍ത്തകന്‍), ജോര്‍ജ്‌ കുട്ടി അമ്പാട്ട്‌ (സാമൂഹിക പ്രവര്‍ത്തകന്‍), സ്റ്റാന്‍ലി ഏബ്രാഹം ( സാമൂഹിക പ്രവര്‍ത്തകന്‍) എന്നിവര്‍ ചര്‍ച്ചയില്‍ വിഭിന്ന കാഴ്‌ച്ചപ്പാടുകള്‍ അവതരിപ്പിക്കും. ജോസ്‌ പാലത്തിങ്കല്‍ ( ഓര്‍മാ ചാപ്‌റ്റര്‍ ട്രഷറാര്‍) കോര്‍ഡിനേറ്ററാകും.

ഒക്ടോബര്‍ 5-ാം തിയതി വൈകുന്നേരം?7 മണിക്ക്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ ഫിലഡല്‍ഫിയാ ക്രൂസ്‌ ടൗണ്‍ അഥിതി ഹാളിലാണ്‌ ( 215-698-6113) ഓര്‍മ്മ-ഗാന്ധിജയന്തി ആഘോഷം നടക്കുക. ഗതകാല കേരള കുടുംബമൂല്യങ്ങളുടെ പ്രചാരകര്‍ എന്ന കാഴ്‌ച്ചപ്പാടും (വിഷന്‍) കേരള നന്മകള്‍?വരും തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യുവാന്‍ സംഘടിക്കുന്നവര്‍ എന്ന ദൗത്യവുമാണ്‌ (മിഷന്‍) വിദേശരാജ്യങ്ങളിലെ മലയാളികളുടെ സംഘടനയായ `ഓര്‍മ്മ'യുടെ കാതല്‍.

മുന്‍ മേഘാലയാ ഗവര്‍ണ്ണര്‍ എം. എം. ജേക്കബ്‌, ഡോ. എം.വി . പിള്ള എന്നിവരാണ്‌ ഓര്‍മ്മയുടെ (ഓവര്‍സീസ്‌ റസിഡന്റ്‌ മലയാളീസ്‌ അസ്സോസ്സിയേഷന്‍) രക്ഷാധികാരികള്‍. ന}യോര്‍ക്ക്‌, ന} ജേഴ്‌സി, കാലിഫോര്‍ണിയ, ഡാളസ്‌, ഫ്‌ളോറിഡ, നോര്‍ത്ത്‌ കരോളിനാ, പെന്‍സില്‍വേനിയാ എന്നിവിടങ്ങളില്‍ ഓര്‍മ്മയുടെ ചാപ്‌റ്ററുകളുണ്ട്‌. യൂറോപ്പ്‌, ഗള്‍ഫ്‌, ആസ്‌ട്രേലിയ എന്നീ ദേശങ്ങളില്‍ ഓര്‍മ്മാ ചാപ്‌റ്ററുകളുടെ രൂപീകരണം പുരോഗമിക്കുന്നു എന്ന്‌ പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ ആറ്റുപുറം ( 267-231-4643), സിബിച്ചന്‍ ചെമ്പ്‌ളായില്‍ (215-869-5604), ഫീലിപ്പോസ്‌ ചെറിയാന്‍ ( 215-605-7310), ജോര്‍ജ്‌ ഓലിക്കല്‍ ( 215-873-4365), ജോര്‍ജ്‌ നടവയല്‍ ( 215-494-6420).
ഗാന്ധിജയന്തിയാഘോഷം ഫിലഡല്‍ഫിയയില്‍ `ഓര്‍മ'യുടെ നേതൃത്വത്തില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക