Image

ജസ്റ്റീസ്‌ ഫോര്‍ പ്രാവീണ്‍ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം

ജോയിച്ചന്‍ പുതുക്കുളം Published on 25 September, 2015
ജസ്റ്റീസ്‌ ഫോര്‍ പ്രാവീണ്‍ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം
ഷിക്കാഗോ: ജസ്റ്റീസ്‌ ഫോര്‍ പ്രവീണിനുവേണ്ടി ജൂലൈ പത്തിന്‌ `അമേരിക്കന്‌ ഡേയ്‌സ്‌' എന്ന പ്രോഗ്രാം ചില സാങ്കേതിക കാരണങ്ങളാല്‍ നടത്തുവാന്‍ സാധിക്കാതെ പോയതില്‍ സംഘടാകര്‍ ഖേദിക്കുന്നു. ഈ പരിപാടിക്കുവേണ്ടി ടിക്കറ്റ്‌ എടുത്തും സ്‌പോണ്‍സര്‍ ചെയ്‌തും സഹായിച്ച എല്ലാ സന്മനസുകള്‍ക്കും നന്ദിയും സ്‌നേഹവും കടപ്പാടും അറിയിക്കുന്നു.

എന്നാല്‍ ആരെയും നിരാശപ്പെടുത്താരിക്കാന്‍ `ഋതുബഹാര്‍' എന്ന ഒരു നല്ല പ്രോഗ്രാം സുപ്രസിദ്ധ സിനിമാനടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 18-നു ഞായറാഴ്‌ച വൈകുന്നേരം 6.30-നു എവാന്‍സ്റ്റന്‍ ഹൈസ്‌കൂളില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

പദ്‌മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം, പണ്‌ഡിറ്റ്‌ രമേഷ്‌ നാരായണന്‍, മധുശ്രീ, നിഷാദ്‌ എന്നിവരുടെ ഗാനമേള, സുപ്രസിദ്ധ സിനിമാനടി രചന നാരായണന്‍കുട്ടിയുടെ സമുദ്ര ആര്‍ട്ടിസ്റ്റ്‌, ആതിര ശങ്കര്‍, ഡോ. അഞ്‌ജന എന്നിരുടെ ഫ്യൂഷന്‍ ഡാന്‍സ്‌ തുടങ്ങി പതിനെട്ടോളം കലാകാരന്മാരുടെ ഫ്യൂഷന്‍ ഡാന്‍സ്‌ എന്നിവ ഉള്‍പ്പെട്ട കലാവിരുന്നിലേക്ക്‌ എല്ലാവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

`അമേരിക്കന്‍ ഡേയ്‌സിന്റെ' ടിക്കറ്റ്‌ എടുത്തവര്‍ക്ക്‌ ഈ പരിപാടിയിലേക്ക്‌ പ്രവേശനം ഉണ്ടെന്നുള്ള വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ആരുടെയെങ്കിലും ടിക്കറ്റ്‌ നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കില്‍ കൗണ്ടറില്‍ നിന്ന്‌ പാസ്‌ ലഭിക്കുന്നതാണ്‌. പുതിയ ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ താഴെപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്‌. ഈ പ്രോഗ്രാം വന്‍വിജയമാക്കാന്‍ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ഗ്രേസി വാച്ചാച്ചിറ അറിയിച്ചതാണിത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഗ്രേസി വാച്ചാച്ചിറ (847 910 4621), സിറിയക്‌ കൂവക്കാട്ടില്‍ (630 673 3382), രാജു വര്‍ഗീസ്‌ (847 840 5563), മറിയാമ്മ പിള്ള (847 340 5282), ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8401), ബിന വള്ളിക്കളം (773 507 5334).
ജസ്റ്റീസ്‌ ഫോര്‍ പ്രാവീണ്‍ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക