Image

ഗാന ഗന്ധര്‍വന്‍ കെസ്‌റ്റെര്‍ നയിക്കുന്ന ക്രിസ്തീയ ഭക്തി ഗാനമേള ഒക്ടോബര്‍ 10ന് ന്യൂജെഴ്‌സിയില്‍

റജി എന്‍.ജെ. Published on 25 September, 2015
ഗാന ഗന്ധര്‍വന്‍ കെസ്‌റ്റെര്‍ നയിക്കുന്ന ക്രിസ്തീയ ഭക്തി ഗാനമേള ഒക്ടോബര്‍ 10ന് ന്യൂജെഴ്‌സിയില്‍
മലയാള ക്രൈസ്തവ സംഗീതത്തിലെ   'ഡിവൈന്‍ വോയിസ് ' എന്നറിയപ്പെടുന്ന ഗായകന്‍  കെസ്‌റ്റെര്‍  ന്യൂജേഴ്‌സി മലയാളികളുടെ  മുന്പിലേക്കു എത്തുന്നു. കെസ്‌റ്റെര്‍ ലൈവ് എന്ന നാമകരണം ചെയ്ത് മെഗാ ഷോ ഒക്ടോബര്‍ 10 ന്  പരാമസ് കാത്തോലിക് ഹൈ സ്‌കൂള്‍   വെച്ചു  നടത്തപെടുന്നു .  സ്‌ക്യപാസ്  ട്രാവെല്‍സും , പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്റ്ററിന്റെ ആദ്യ അമേരിക്കന്‍ പര്യടനം. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജില്‍ നിന്ന് മ്യൂസിക് ബിരുദമെടുത്ത കെസ്റ്റര്‍ കോളജ് പഠനത്തിന് പിന്നാലെ  ഗായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 

ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവൊഷനല്‍  ഗായകനെന്ന് പേരെടുത്ത കെസ്റ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍; ഇന്ന്  കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ. നിന്‍സ്‌നേഹം എത്രയോ അവര്‍ണനീയം , ഇന്നയോളം എന്നെ നടത്തി... , നന്മ മാത്രമേ.. , അമ്മെ അമ്മെ തായേ ...,നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍... ,നിത്യ സ്‌നേഹത്താല്‍ ..., എന്നേശുവെ എന്‍ നാഥനെ... , എനിക്കായി കരുതുന്നവന്‍... ഇസ്രയേലിന്‍ നായകാ.....എന്റെ മുഖം വാടിയാല്‍..., കണ്ണുനീര്‍ താഴ്‌വരയില്‍..., എന്റെ യേശു എനിക്ക് നല്ലവന്‍ ..  സീറോ മലബാര്‍ ആരാധനാക്രമത്തിലെ വിശുദ്ധകുര്‍ബാനയില്‍ ആലപിക്കുന്ന അംബരമനവരതം...., സര്‍വശക്തതാതനാം....തുടങ്ങിയ ഗാനങ്ങളൊക്കെ കെസ്റ്ററിന്റെ സ്വരമധുരിമയില്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.


വിവരങ്ങള്‍ക്ക്: ഗില്‍ബെര്‍ട്ട് 2019267477

ഗാന ഗന്ധര്‍വന്‍ കെസ്‌റ്റെര്‍ നയിക്കുന്ന ക്രിസ്തീയ ഭക്തി ഗാനമേള ഒക്ടോബര്‍ 10ന് ന്യൂജെഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക