Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം സെപ്‌റ്റംബര്‍ 27-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 25 September, 2015
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം സെപ്‌റ്റംബര്‍ 27-ന്‌
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം സെപ്‌റ്റംബര്‍ 27-ന്‌ വൈകുന്നേരം 5 മണി മുതല്‍ മൗണ്ട്‌ പ്രൊസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ (2200 S. Elmhurst Road, MT Prospect, IL 60056) പ്രസിഡന്റ്‌ ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടുന്നതാണ്‌.

ഭാരവാഹികളായ ബിജി സി. മാണി, ജെസ്സി റിന്‍സി, ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കില്‍, മോഹന്‍ സെബാസ്റ്റ്യന്‍, ഫിലിപ്പ്‌ പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഈ വാര്‍ഷിക ജനറല്‍ ബോഡിയില്‍ എല്ലാ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഇനിയും മെമ്പര്‍ഷിപ്പ്‌ എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബോര്‍ഡ്‌ അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്‌.

ചടങ്ങുകള്‍ക്ക്‌ ജേക്കബ്‌ പുറയംപള്ളില്‍, ജിമ്മി കണിയാലി, ജിതേഷ്‌ ചുങ്കത്ത്‌, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോഷി മാത്യു, ജൂബി വള്ളിക്കളം, മത്തിയാസ്‌ പുല്ലാപ്പള്ളില്‍, രഞ്‌ജന്‍ ഏബ്രഹാം, സാബു നടുവീട്ടില്‍, സന്തോഷ്‌ നായര്‍, ഷാബു മാത്യു, സ്റ്റാന്‍ലി കളരിക്കമുറിയില്‍, സണ്ണി വള്ളിക്കളം, തൊമ്മന്‍ പൂഴിക്കുന്നേല്‍, സേവ്യര്‍ ഒറവണകളത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ജിമ്മി കണിയാലി അറിയിച്ചതാണിത്‌.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം സെപ്‌റ്റംബര്‍ 27-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക