Image

മല്ലപ്പള്ളി കുടുംബ സംഗമം ഫിലാഡല്‍ഫിയയില്‍ ഒക്‌ടോബര്‍ 10-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 September, 2015
മല്ലപ്പള്ളി കുടുംബ സംഗമം ഫിലാഡല്‍ഫിയയില്‍ ഒക്‌ടോബര്‍ 10-ന്‌
ഫിലാഡല്‍ഫിയ: പത്തനംതിട്ട ജില്ലയുടെ ഭാഗമായ മല്ലപ്പള്ളി താലൂക്കില്‍ നിന്നും അമേരിക്കയില്‍ അധിവസിക്കുന്ന മലയാളികളുടെ സാംസ്‌കാരിക വേദിയായ മല്ലപ്പള്ളി അസോസിയേഷന്‍ ഫിലാഡല്‍ഫിയ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഒക്‌ടോബര്‍ പത്താംതീയതി ശനിയാഴ്‌ച 4 മണിക്ക്‌ ക്രിസ്‌തോസ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കുന്നതാണ്‌. മല്ലപ്പള്ളി പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളായ പുറമറ്റം, കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, എഴുമറ്റൂര്‍, ആനിക്കാട്‌, കോട്ടാങ്ങല്‍, കൊറ്റനാട്‌ എന്നിവിടങ്ങളില്‍ നിന്നും പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ക്കുന്ന ഇരുനൂറില്‍പ്പരം കുടുംബങ്ങള്‍ സംഗമത്തില്‍ സംബന്ധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

സാമൂഹ്യ-രാഷ്‌ട്രീയ-സാമുദായിക നേതാക്കള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍, അത്താഴവിരുന്ന്‌ എന്നിവയാണ്‌ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഓരോ പഞ്ചായത്തില്‍ നിന്നും കൂടിവരുന്നവര്‍ക്ക്‌ പരസ്‌പരം പരിചയപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ചെറിയാന്‍ ഏബ്രഹാം (പ്രസിഡന്റ്‌) 215 801 8679, ബിനു ജോസഫ്‌ (സെക്രട്ടറി) 267 235 4345, സിബി ചെറിയാന്‍ (ട്രഷറര്‍) 267 694 5816.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക