Image

കൂത്താട്ടുകുളം ഏരിയാ സംഗമം ന്യൂയോര്‍ക്കില്‍

പി.റ്റി. പൗലോസ്‌ Published on 21 September, 2015
കൂത്താട്ടുകുളം ഏരിയാ സംഗമം ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സംഗമസ്ഥാനമായ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയും, വെളിയന്നൂര്‍, ഇലഞ്ഞി, തിരുമാറാടി, പാമ്പാക്കുട, പാലക്കുഴ എന്നീ ഗ്രാമ പഞ്ചായത്തുകളും ഈ പ്രദേശത്ത്‌ ഉള്‍പ്പെടുന്നു.

ജാതിമത രാഷ്‌ട്രീയ ഭേദമില്ലാതെ അമേരിക്കയില്‍ കുടിയേറിയ കൂത്താട്ടുകുളം ഏരിയയിലുള്ളവരെ ഒരുമിപ്പിച്ച്‌ പരസ്‌പരം അറിയാനും പരിചയപ്പെടുവാനും ഒക്‌ടോബര്‍ 11-ന്‌ ഞായറാഴ്‌ച 3 മണിക്ക്‌ ന്യൂയോര്‍ക്കിലെ ക്യൂന്‍സിലുള്ള ടൈസന്‍ സെന്ററില്‍ വെച്ച്‌ (26 North Tyson Ave, Floral Park 11001) യോഗം ചേരുന്നതായി ഭാരവാഹികളായ ഷിബു കുര്യന്‍, ജോണിക്കുട്ടി കെ. ഏലിയാസ്‌, പി.റ്റി പൗലോസ്‌, ജോസുകുട്ടി വലിയകല്ലുങ്കല്‍ എന്നിവര്‍ അറിയിച്ചു.

കൂത്താട്ടുകളത്തിന്റെ മുഖമുദ്രകളായ സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. 1865-ല്‍ ആയില്യം തിരുനാള്‍ മഹാരാജാവ്‌ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും വലിയ ആഴ്‌ച ചന്ത - കൂത്താട്ടുകുളം ചന്ത, മലബാറിലെ വടകരയില്‍ നിന്നുള്ള ക്രിസ്‌ത്യന്‍ തീര്‍ത്ഥാടകര്‍ സ്ഥാപിച്ച വടകരപള്ളി, ജൈന പാരമ്പര്യം വിളിച്ചോതുന്ന ഓണംകുന്ന്‌ ഭഗവതി ക്ഷേത്രം, അര്‍ജ്ജുനന്‍ മല, കുണിഞ്ഞി മല തുടങ്ങിയവ ഇതില്‍ ചിലതാണ്‌.

2015 ഒക്‌ടോബര്‍ 11-ന്‌ വൈകിട്ട്‌ 3 മണിക്ക്‌ കുട്ടികളുടെ കലാപരിപാടികളോടുകൂടി സംഗമം ആരംഭിക്കും. കൂത്താട്ടുകുളത്തിന്റേയും പരിസര പഞ്ചായത്തുകളിലും താമസിച്ചുകൊണ്ടിരുന്നവരും, അമേരിക്കയില്‍ കുടിയേറിയവരുമായ എല്ലാവരും `കൂത്താട്ടുകുളം സംഗമ'ത്തില്‍ പങ്കെടുത്ത്‌ വിജയപ്രദമാക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷിബു കുര്യന്‍ 917 991 9631 shibukurian@yahoo.com, ജോണിക്കുട്ടി കെ. ഏലിയാസ്‌ 201 384 2848, പി.റ്റി. പൗലോസ്‌ 516 366 9957 ptpaulose@gmail.com, ജോസുകുട്ടി വലിയകല്ലുങ്കല്‍ 908 209 3673
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക