Image

പിറവം വാര്‍ഷിക സംഗമം ഒക്‌ടോബര്‍ 10-ന്

ജോസ് കാടാപുറം Published on 19 September, 2015
പിറവം വാര്‍ഷിക സംഗമം ഒക്‌ടോബര്‍ 10-ന്
ന്യൂയോര്‍ക്ക് : പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികള്‍ ഒത്തുകൂടുന്നു. പിറവം നേറ്റീവ് അസോസിയേഷന്‍ ഈ വര്‍ഷത്തെ വാര്‍ഷികസംഗമം ഒക്‌ടോബര്‍ 10-ന് ശനിയാഴ്ച വൈകീട്ട് 5.30 ന് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വെച്ച് വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. കൂടാതെ, പിറവം നിവാസികളായ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്ന ചടങ്ങും, “പിറവത്ത് എന്തുണ്ട് വിശേഷം” എന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.

സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും. ഈ സൗഹൃദ കൂട്ടായ്മയിലേക്ക് പിറവം നിവാസികളായ ഏവരെയും ക്ഷണിക്കുന്നു. 

കൂടാതെ വിവരങ്ങള്‍ക്ക് : 

ബാബു തുമ്പയില്‍(പ്രസിഡന്റ്) - 917-456-6359

ജയ്‌നമ്മ പെരുമ്പളത്ത് (സെക്രട്ടറി) - 718-468-9189


പിറവം വാര്‍ഷിക സംഗമം ഒക്‌ടോബര്‍ 10-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക