Image

ഹോളി ഫാമിലി നേഴ്‌സസ് സംഗമം സെപ്റ്റംബര്‍ 26 നു ന്യൂജേഴ്‌സി നുവാര്‍ക്കില്‍

ജോസ് മാളേയ്ക്കല്‍ Published on 19 September, 2015
ഹോളി ഫാമിലി നേഴ്‌സസ് സംഗമം സെപ്റ്റംബര്‍ 26 നു ന്യൂജേഴ്‌സി നുവാര്‍ക്കില്‍
ഫിലാഡല്‍ഫിയ: ആതുരശുശ്രൂഷാരംഗത്ത് കഴിഞ്ഞ 60 വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഹോളി ഫാമിലി ഹോസ്പിറ്റല്‍ഗ്രൂപ്പില്‍ നിന്നും അമേരിക്ക, കാനഡ, ഇന്‍ഡ്യ എന്നിവിടങ്ങളില്‍ ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന പൂര്‍വവിദ്യാര്‍ത്ഥികള്‍ 2015 സെപ്റ്റംബര്‍ 26 ശനി, സെപ്റ്റംബര്‍ 27 ഞായര്‍ എന്നീ ദിവസങ്ങളില്‍ മൂന്നാമത് വാര്‍ഷിക കുടുംബസംഗമം നടത്തുന്നു. 

ന്യൂജേഴ്‌സി നുവാര്‍ക്ക് എയര്‍പോര്‍ട്ടിലുള്ള ഹില്‍ട്ടണ്‍ ഹോട്ടല്‍ (1170 Spring St. Elizabeth, NJ 07201) സമുച്ചയത്തിലായിരിക്കും രണ്ടുദിവസത്തെ കുടുംബസംഗമ ത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ അരങ്ങേറുന്നത്. ശനിയാഴ്ച്ച വൈകുന്നേരം  4 മുതല്‍ ഞായറാഴ്ച്ച വൈകിട്ട് വരെയാണു പരിപാടികള്‍. ടാലന്റ് ഷോ, വിശുദ്ധ കുര്‍ബാന, ന്യൂയോര്‍ക്ക് ഗ്രൌണ്ട് സീറോ ടൂര്‍, ഫിലാഡല്‍ഫിയയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കാന്‍  ബസ് ടൂര്‍, സ്‌നേഹവിരുന്ന് എന്നിവയാണു പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

ന്യൂഡല്‍ഹി, പാറ്റ്‌നാ, മാന്‍ഡര്‍ എന്നിവിടങ്ങളിലെ ഹോളി ഫാമിലി ഹോസ്പിറ്റല്‍ നേഴ്‌സിംഗ് കോളേജുകളില്‍നിന്നും ബിരുദമെടുത്ത് അമേരിക്ക, കാനഡ, ഇന്‍ഡ്യ എന്നിവിടങ്ങളില്‍ ആതുരശുശ്രൂഷ, ആരോഗ്യവിദ്യാഭ്യാസം എന്നീ മേഖലകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിനു ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണല്‍സിന്റെ സ്‌നേഹക്കൂട്ടായ്മയാണു ഹോളി ഫാമിലി ആന്റ് മെഡിക്കല്‍ മിഷന്‍ ഇന്‍ഡ്യ ആലംനൈ എന്നപേരില്‍ അറിയപ്പെടുന്നത്. വടക്കേ അമേരിക്കയിലെ ആദ്യത്തെ ഹോളി ഫാമിലി റീയൂണിയന്‍ 2012 ല്‍ ചിക്കാഗോയിലാണു നടന്നത്. 

ന്യൂഡല്‍ഹി, പാറ്റ്‌നാ ഹോളി ഫാമിലി ഹോസ്പിറ്റല്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങ് മുന്‍ ഡയറക്ടര്‍ സിസ്റ്റര്‍ മേരി അക്വിനാസ് ഹാമില്‍ട്ടണ്‍ ആണു മുഖ്യാതിഥി. മുന്‍സഹപാഠികളെ കണ്ടുമുട്ടുന്നതിനും, സൗഹൃദം പങ്കുവക്കുന്നതിനും, കുടുംബാംഗങ്ങളെ പരിചയപ്പെടുന്നതിനും ഉപകരിക്കുന്ന ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഭാരവാഹികളെ വിവരം അറിയിക്കണം. 

For more information please contact the following officials below. 

President: Mrs.Marykutty Kuriakose - (630) 778-9224, 
Secretary: Mr.Suresh Kannokada - (847) 541-3940 
Treasurer: Mrs.Margaret Figueiredo - (630) 963-7795 
Mrs.Annies Mathew - (215) 673-7545 


ഹോളി ഫാമിലി നേഴ്‌സസ് സംഗമം സെപ്റ്റംബര്‍ 26 നു ന്യൂജേഴ്‌സി നുവാര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക