Image

പുലികളിയും തിരുവാതിരയുമായി സംയുക്ത ഓണാഘോഷത്തിനു നാമവും മഞ്‌ജും ഒരുങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 18 September, 2015
പുലികളിയും തിരുവാതിരയുമായി സംയുക്ത ഓണാഘോഷത്തിനു നാമവും മഞ്‌ജും ഒരുങ്ങി
ന്യൂജേഴ്‌സി: ഒരുമയുടെ ഓണസന്ദേശം മലയാളികള്‍ക്ക്‌ പകര്‍ന്നുകൊണ്ട്‌ 2015 സെപ്‌റ്റംബര്‍ 19ന്‌ എഡിസണ്‍ ഹെര്‍ബെര്‍ട്ട്‌ ഹൂവര്‍ മിഡില്‍ സ്‌കൂളില്‍ (174 Jackson ave, Edison, NJ,08837) വച്ച്‌ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .

ഓണാഘോഷപരിപാടിയില്‍ മലയാളിസമൂഹത്തിന്‌ പ്രയോജനകരമായ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വച്ച വ്യക്തിക്കുള്ള പുരസ്‌ക്കാരം നല്‍കുന്നുണ്ട്‌. എഴുത്തിന്റെ വഴിയില്‍, പത്രപ്രവര്‍ത്തന പാതയില്‍ കാല്‍ നൂറ്റാണ്ടോളം പരിചയമുള്ള വ്യക്തിയായ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ്‌ തുമ്പയിലിനാണ്‌ ഈ പുരസ്‌ക്കാരം നല്‍കുന്നത്‌. സമ്പത്തസമൃദ്ധമായ ഇന്നലകളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഓണമാഘോഷത്തില്‍ വിനോദ്‌ കെ ആര്‍ കെ ഓണസന്ദേശം നല്‌കും.

മാവേലി മന്നനെ പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു കൊണ്ടാണ ്‌പരിപാടികള്‍ക്ക്‌ തുടക്കമാവുക. താലപ്പൊലി, വാദ്യമേളം, പുലികളി, അത്തപ്പൂക്കളം എന്നിവയുടെ അകമ്പടിയോടെയാണ്‌ സ്വീകരണമൊരുക്കിയിരിക്കുന്നതെന്ന്‌ സംയുക്ത ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ സജിത്‌ കുമാര്‍ അറിയിച്ചു. തുടര്‍ന്ന്‌ ഓണസദ്യ. ശേഷം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വേറിട്ട മത്സരങ്ങള്‍ ഒരുക്കമാവും. സംഘടനയുടെ അംഗങ്ങള്‍ നയിക്കുന്ന വള്ളംകളി, വടംവലി എന്നിവയ്‌ക്ക്‌ പുറമേ എട്ടുവീട്ടില്‍ പയ്യന്‍സ്‌ എന്ന പേരില്‍ പ്രേം നാരായണന്‍, സഞ്‌ജീവ്‌ കുമാര്‍, സിജി ആനന്ദ്‌, കാര്‍ത്തിക്ക്‌ ശ്രീധര്‍, അജിത്‌ കണ്ണന്‍, സുനില്‍ രവീന്ദ്രന്‍ എന്നിവര്‍ ഒരുമിക്കുന്ന തിരുവാതിരകളിയും സജ്ജീകരിച്ചിട്ടുണ്ട്‌. തുടര്‍ന്ന്‌ മറ്റു കലാപരിപാടികളും അരങ്ങേറും. ഏറ്റവും നന്നായി പായസം തയ്യാറാക്കുന്നവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്‌. വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടു വരുന്ന പായസത്തിന്റെ മേന്മയുടെ അടിസ്ഥാനത്തിലാണ്‌ വിജയികളെ തെരഞ്ഞെടുക്കുന്നത്‌.

സംഘടനാംഗങ്ങള്‍ നയിക്കുന്ന വള്ളംകളിയും ഓണത്തിന്റെ ഉത്സവലഹരിയുടെ ആവേശമുണര്‍ത്തിക്കൊണ്ട്‌ വടംവലിയും സജ്ജീകരിച്ചിട്ടുണ്ട്‌. മലയാളത്തിന്റെ മഹത്മിയം നിറയുന്ന പരിപാടികള്‍ അണിയിചോരുക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന കണ്‍വീനര്‍മാരായ സജിത്‌ കുമാര്‍, അജിത്‌ പ്രഭാകര്‍, സജിമോന്‍ ആന്റണി, എന്നിവരും വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന വിദ്യാ രാജേഷ്‌, അപര്‍ണ്ണ അജിത്‌ കണ്ണന്‍ തുടങ്ങിയവരെ നാമം രക്ഷാധികാരി മാധവന്‍ ബി നായര്‍, നാമം പ്രസിഡന്റ്‌ ഡോ. ഗീതേഷ്‌ തമ്പി, മഞ്ച്‌ പ്രസിഡന്റ്‌ ഷാജി വര്‍ഗീസ്‌ എന്നിവര്‍ അഭിനന്ദിക്കുകയും, ന്യൂജേഴ്‌സിയിലെ എല്ലാ മലയാളികളേയും ഓണവിരുന്നില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.
പുലികളിയും തിരുവാതിരയുമായി സംയുക്ത ഓണാഘോഷത്തിനു നാമവും മഞ്‌ജും ഒരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക