Image

സംവിധായകന്‍ ജയരാജിനു റോക്ക് ലാന്‍ഡില്‍ സ്വീകരണം 20-നു

Published on 09 September, 2015
സംവിധായകന്‍ ജയരാജിനു റോക്ക് ലാന്‍ഡില്‍ സ്വീകരണം 20-നു
ന്യു യോര്‍ക്ക്: പ്രശസ്ത സംവിധായകന്‍ ജയരാജിനു ഈ മാസം 20-നു ആറു മണിക്കു റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ഓറഞ്ച്ബര്‍ഗിലുള്ള സിറ്റാര്‍ പാലസില്‍സ്വീകരണം നല്‍കുന്നു.
ഒറ്റാല്‍ എന്ന ചിത്രത്തിനു കഴിഞ്ഞ വര്‍ഷം ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ജയരാജ് കാല്‍ നൂറ്റാണ്ടായി സിനിമാ രംഗത്തു തനതായ പാത വെട്ടിത്തുറന്ന വ്യത്യസ്തനായ പ്രതിഭയാണു. കലാമുല്യമുള്ള ചിത്രങ്ങള്‍ സ്രുഷ്ടിക്കുന്ന ജയരാജ് അവയില്‍ പലതിനെയും സൂപ്പര്‍ ഹിറ്റാക്കി മാറ്റുകയും ചെയ്തു.

വിവരങ്ങള്‍ക്ക്: ജേക്കബ് ജോര്‍ജ് 914-522-6481; ജേക്കബ് റോയ്: 914-841-1567; സണ്ണി കല്ലൂപ്പാറ: 845-596-0935

ദേശീയ ചലച്ചിത്ര പുരസ്‌കാരം
1998 മികച്ച സംവിധായകന്‍ (കളിയാട്ടം)
2001 മികച്ച ചിത്രത്തിന്റെ സംവിധായകന്‍ (ശാന്തം)
2007 നോണ്‍ഫിക്ഷണ്‍ വിഭാഗത്തിലെ മികച്ച ഹ്രസ്വചിത്രം 'വെള്ളപ്പൊക്കത്തില്‍'
2014 മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ( ഒറ്റാല്‍)

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍
1992 മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍ (കുടുംബസമേതം)
1996 മികച്ച സംവിധായകന്‍ (ദേശാടനം)
1997 ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിന്റെ സംവിധായകന്‍ (കളിയാട്ടം)
1999 മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവ് (കരുണം)
1999 മികച്ച ചിത്രത്തിന്റെ സംവിധായകന്‍ (കരുണം)
2014 മികച്ച ചിത്രത്തിന്റെ സംവിധായകന്‍ (ഒറ്റാല്‍)

സംവിധായകന്‍ ജയരാജിനു റോക്ക് ലാന്‍ഡില്‍ സ്വീകരണം 20-നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക