ന്യൂയോര്‍ക് : എട്ടു വര്‍ഷമായി ട്രൈസ്റ്റേറ്റ് മേഖലയില്‍ (ഫിലാഡല്‍ഫിയ , ന്യൂജേഴ്സി, ന്യൂയോര്‍ക്) വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന സാധക എന്റര്‍ടൈന്‍മെന്റ് , സാധക മ്യൂസിക് ബാന്‍ഡിന് തുടക്കം കുറിക്കുന്നു
അനുഗ്രഹീത ഗായകര്‍ക്കും, വളര്‍ന്നു വരുന്ന യുവപാട്ടുകാര്ക്കും സംഗീതത്തിന്റെ മാസ്മരികലോകത്തു തങ്ങളുടെ കഴിവ് പ്രദര്ശിപ്പിക്കുവാന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം , കഴിവുറ്റ പുതിയ തലമുറയിലെ ഗായകരെ വാര്‍ത്തെടുക്കുവാനും ലക്ഷ്യമിട്ടു തുടക്കം കുറിക്കുന്ന സാധക മ്യൂസിക് ബാന്‍ഡ് ഒരുക്കുന്ന 'Sing Hallelujah 2019' എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക് പ്രോഗ്രാമിന്റെ ഉത്ഘാടനം ഇന്ന് (ഞായർ-ഒക്ടോബര്‍ 20) വൈകിട്ട് ആറു മണിക്ക് റോക്ലാന്‍ഡിലെ സെന്റ് തോമസ് ഇവാന്‍ജെലിക്കല്‍ ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. (St Thomas Evangelical Church , 530 Western Highway South , Blauvelt , New York 10913) .
റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ ആനി പോള്‍ ആണ് ഉത്ഘാടന കര്‍മം നിര്‍വഹിക്കുക .
സാധക മ്യൂസിക് ബാന്‍ഡിന്റെ Sing 'Hallelujah 2019' എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക് പ്രോഗ്രാമിന്റെ ഉത്ഘാടന ചടങ്ങിലേക്ക് എല്ലാ സംഗീത പ്രേമികളെയും സുസന്തോഷം സ്വാഗതം ചെയ്യുന്നതായി സാധക സ്കൂള്‍ ഓഫ് മ്യൂസിക് ഡയറക്ടര്‍ ശ്രീ കെ ഐ അലക്സാണ്ടര്‍ അറിയിച്ചു
ഈ വര്‍ഷം കേരളത്തില്‍ അനേകം കുടുംബങ്ങളെ കണ്ണീര്‍കടലിലാക്കിയ പ്രളയത്തില്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്കായുള്ള ധനശേഖരത്തിനായി കൂടി ഈ പ്രോഗ്രാം ലക്ഷ്യമിടുന്നതായി സാധക സ്കൂള്‍ ഓഫ് മ്യൂസിക് ഡയറക്ടര്‍ ശ്രീ കെ ഐ അലക്സാണ്ടര്‍ അറിയിച്ചു