ചാലക്കുടി: നടന് കലാഭവന്‍ മണി ചാലക്കുടി പോലീസ് സ്റ്റേഷനില്‍ ഹാജരായി മുന്‍കൂര്‍ ജാമ്യമെടുത്തു. കാവടി ഘോഷയാത്രയ്ക്കിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന പോലീസുകാരനായ ഉമേഷിനെ കയ്യേറ്റം ചെയ്യുകയും ഗതാഗതനിയന്ത്രണത്തില്‍ ഇടപെടുകയും ചെയ്തുവെന്ന കേസിലാണ് മണി ജാമ്യമെടുത്തത്.
15,000 രൂപയാണ് ജാമ്യത്തുകയടച്ചത്. തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും എടുത്തു. ഹൈക്കോടതിയില്‍ മണി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള കോടതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മണി പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്.