ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍
അറസ്റ്റിലായ 20-കാരനെ കോടതിയില്‍ ഹാജരാക്കി. ഡിസംബര്‍ 26ന് സാല്‍ഫോഡില്‍ വെച്ച്
സുഹൃത്തുക്കള്ക്കോപ്പം നടന്നുപോകവെ ആണ് വെടിയേറ്റ് അനൂജ് ബിദ്വേ
കൊല്ലപ്പെട്ടത്.
അറസ്റ്റിലായ സാല്‍ഫോര്‍ഡിലെ ഓര്‍ഡ്സാല്‍ സ്വദേശിയായ
ഇയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം തയാറാക്കി. ലങ്കാസ്റ്റര്‍ യൂനിവേഴ്സിറ്റിയില്‍
മൈക്രോ ഇലക്ട്രോണിക്സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു അനൂജ്.
സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ
സംഭവത്തില്‍ പോലീസിനു സഹായകരമായ വിവരം നല്‍കുന്നവര്‍ക്ക് 50,000 പൌണ്ട്
പാരിതോഷികം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.