Image

ബോട്ടപകടം: ഹരീഷിന് വേണ്ടി തിരിച്ചില്‍ തുടരുന്നു

ബഷീര്‍ അഹമ്മദ്‌ Published on 30 April, 2015
ബോട്ടപകടം: ഹരീഷിന് വേണ്ടി തിരിച്ചില്‍ തുടരുന്നു
കോഴിക്കോട് : പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ  ബോട്ട്  ശക്തമായ കാറ്റില്‍ ചുഴിയില്‍പ്പെട്ട് ഒരാളെ കാണാതായി അഞ്ച് പേരായിരുന്നു മത്സ്യബന്ധനത്തിനു പോയത്.
മുങ്ങിതാണുകൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്നും നിലവിളി ഉയര്‍ന്ന് കേട്ടതിനെ തുടര്‍ന്ന് ഭഗവതി എന്ന ബോട്ടിലെ തൊഴിലാളികള്‍ ചേര്‍ന്നാണ് നാല് പേരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

കാണാതായ പുതിയാപ്പ മുക്കുവന്‍ കണ്ടിതാഴത്ത് കായക്കലകത്ത് ഹരീഷ്-38നു വേണ്ടി കോസ്റ്റ് ഗാര്‍ഡും മത്സ്യബന്ധനബോട്ടും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

പുതിയാപ്പ ഹാര്‍ബറില്‍ നിന്നും ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരെയാണ് അപകടം നടന്നത്.
വിവരമറിഞ്ഞ് വനിതപൊതുപ്രവര്‍ത്തക ലത വടക്കേടത്ത് വാര്‍ഡ് കൗണ്‍സിലര്‍ സൗദാബീ തുടങ്ങിയവര്‍ പുതിയാപ്പ ഹാര്‍ബറിലെത്തി.



ബോട്ടപകടം: ഹരീഷിന് വേണ്ടി തിരിച്ചില്‍ തുടരുന്നു
ബോട്ടപകടത്തില്‍ കാണാതായ ഹരീഷ്
ബോട്ടപകടം: ഹരീഷിന് വേണ്ടി തിരിച്ചില്‍ തുടരുന്നു
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ സൗദാബി, മഹിളാപ്രവര്‍ത്തക ലത വടക്കേടത്ത് മറ്റു വനിതാ പ്രവര്‍ത്തകരും.
ബോട്ടപകടം: ഹരീഷിന് വേണ്ടി തിരിച്ചില്‍ തുടരുന്നു
പുതിയാപ്പ് ഹാര്‍ബര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക