ന്യൂയോര്‍ക്ക്: സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട ചാവറ
കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാള്‍ ജനുവരി എട്ടാംതീയതി ഞായറാഴ്ച
ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിക്കുന്നു.
രാവിലെ 10.45-ന് ആഘോഷമായ തിരുനാള്‍
ദിവ്യബലിക്ക് ഫാ. ജോസ് കണ്ടത്തിക്കുടി മുഖ്യകാര്‍മികനായിരിക്കും. ചാവറ അച്ചന്റെ
ജന്മനാടായ കുട്ടനാട്ടുകാരാണ് തിരുനാള്‍ ഏറ്റുകഴിക്കുന്നത്. തിരുനാള്‍
തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വാഴ്ത്തപ്പെട്ട ചാവറ അച്ചന്റെ അനുഗ്രഹങ്ങള്‍
പ്രാപിക്കുന്നതിനായി വികാരി അച്ചനും, പള്ളികമ്മിറ്റിയും ഏവരേയും സ്വാഗതം
ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 718 944 4747. അഡ്രസ്: 810 E
221 Street, Bronx, NY 10467. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്.