കോഴിക്കോട് : യുവജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റില്‍ ജീവനക്കാര്‍ ശുചീകരണ യജ്ഞം നടത്തി. റവന്യൂമന്ത്രി അടൂര്‍ പ്രകാശ് യജ്ഞത്തില്‍ പങ്കെടുത്തു. ഈ യജ്ഞം സ്ഥിരം യജ്ഞമായിരുന്നെങ്കില് എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ വൃത്തിഹീനതയ്ക്കെതിരേയുള്ള മുറവിളിയായി ഈ യജ്ഞത്തെ കാണാം. വഴിയിലും ഇടങ്ങളിലും തുപ്പുന്നവര്‍ക്ക് ശിക്ഷ നല്‍കണമെന്ന് സ്ത്രീ സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. സാരി ഉടുത്തും മുണ്ടുടുത്തും കാല്‍നടയാത്ര ചെയ്യുന്നവര്‍ ഈ രോഗത്തുപ്പലുകള് വസ്ത്രാഞ്ചലത്തില്‍ വഹിക്കുന്നുണ്ട്.