രണ്ടു വര്‍ഷത്തിനു ശേഷം പ്രിയദര്ശന് വീണ്ടും ബോളിവുഡിലേക്ക് മടങ്ങുന്നു. അക്ഷയ് കുമാര്ചിത്രവും അര്‍ജുന്‍കപൂര്‍ നായകനാകുന്ന ചിത്രവുമാണ് പ്രിയദര്ശന് ബോളിവുഡില്‍ ഒരുക്കുന്നത്.
ബോളിവുഡിലേക്ക് കടക്കും മുമ്പ് പ്രിയന്റേതായി മലയാളത്തില്‍ ഒരു സിനിമ കൂടി പ്രതീക്ഷിക്കാം. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ രചനാ ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ലിസിയുമായുളള വിവാഹമോചനം വരെയെത്തിയ പ്രശ്നങ്ങളാണ് ബോളിവുഡില്‍ ഇത്രയും കാലത്തെ ഇടവേളയുണ്ടാകാന്‍ കാരണം.