പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം സോനം കപൂറിന് പന്നിപ്പനി. പനിബാധിതയായ അവരെ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്കോട്ടില്‍ സൂരജ് ബാര്ജാത്യ സംവിധാനം ചെയ്യുന്ന സല്മാന് ഖാന് ചിത്രമായ പ്രേം രത്തന്‍ ധന് പായോമിന്റെ ചിത്രീകരണത്തിനിടയിലാണ് അവര്‍ക്ക് പനി ബാധിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് സോനത്തെ ആദ്യം രാജ്കോട്ടിലെ സ്റ്റെര്‍ലിങ്ങ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രക്ത പരിശോധനയില്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രത്യേക വിമാനത്തില്‍ മുംബൈയിലെത്തിക്കുകയായിരുന്നു. സോനത്തിന്റ ഫിസിക്കല്‍ ട്രെയിനര്‍ക്കും പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.