Image

ദൃശ്യം ഹിന്ദിയില്‍: അജയ്‌ ദേവ്‌ഗണും ശ്രേയയും അഭിനയിക്കും

Published on 01 March, 2015
ദൃശ്യം ഹിന്ദിയില്‍: അജയ്‌ ദേവ്‌ഗണും ശ്രേയയും അഭിനയിക്കും
മലയാളത്തില്‍ ചരിത്ര വിജയം നേടിയ ദൃശ്യം തമിഴും കന്നഡയും കടന്ന്‌ ഇനി ബോളിവുഡിലേക്കും. മലയാളത്തില്‍ മോഹന്‍ലാലും മീനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ യഥാക്രമം അജയ്‌ ദേവ്‌ദണ്ണും ശ്രേയയും അഭിനയിക്കുന്നു. വയങ്കോം 18 ബാനറില്‍ നിഷികാന്ത്‌ കാമത്താണ്‌ ബോളിവുഡ്‌ പതിപ്പ്‌ സംവിധാനം ചെയ്യുന്നത്‌. ഗോവയിലാണ്‌ കഥ നടക്കുന്നത്‌. ചിത്രം ഒക്‌ടോബറില്‍ റിലീസ്‌ ചെയ്യും.

തിങ്കള്‍ മുതല്‍ വെള്ളിവരെ: പ്രമോ ടീസര്‍ പുറത്തിറങ്ങി

ഗായികയായ റിമി ടോമി ആദ്യമായി നായികയാകുന്ന തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിന്റെ പ്രമോ ടീസര്‍ പുറത്തിറങ്ങി. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ്‌ നായകന്‍.

ചിത്രത്തിലെ നായികയാകാന്‍ റിമിയെ നിര്‍ബന്ധിച്ചത്‌ ജയറാമാണ്‌. മലയാള ടെലിവിഷനിലെ പല ചാനലുകളിലെയും ജനപ്രിയ പരിപാടികള്‍ നര്‍മത്തില്‍ ചാലിച്ച്‌ വളരെ രസകരമായി അവതരിപ്പിക്കുന്ന ആളാണ്‌ റിമി. അതുകൊണ്ട്‌ തന്നെയാണ്‌ കുടുംബപ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരിയായ റിമിയെ തന്റെ ചിത്രത്തിലെ നായികയാകാന്‍ ജയറാം ക്ഷണിച്ചതും. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടില്‍ തന്നെ റിമി ടോമി അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചതായാണ്‌ വാര്‍ത്തകള്‍. റിമിയുടെ പ്രകടനം ഉഗ്രനായിരുന്നുവെന്ന്‌ ജയറാമും സമ്മതിക്കുന്നുണ്ട്‌.

മലയാളി വീട്ടമ്മമാരുടെ ഇഷ്‌ടവിഷയമായ മെഗാസീരിയല്‍ രംഗമാണ്‌ സിനിമയുടെ പശ്‌ചാത്തലം. മൂന്ന്‌ മെഗാസീരിയലുകള്‍ ഒരേ സമയം എഴുതികൊണ്ടിരിക്കുന്ന ജയദേവന്‍ ചുങ്കത്തറ എന്ന കഥാപാത്രമാണ്‌ ജയറാമിന്റേത്‌. അയാളുടെ കഥാപാത്രങ്ങളെ അതിരുവിട്ട്‌ സ്‌നേഹിച്ച്‌ ഒടുവില്‍ ജയദേവന്‍ ചുങ്കത്തറയുടെ ജിവിതത്തിലേക്കെത്തുന്നവളാണ്‌ പുഷ്‌പവല്ലി എന്ന റിമി ടോമി.

സീരിയല്‍ നിര്‍മാതാവായി അനൂപ്‌ മേനോനും വേഷമിടുന്നു. സീരിയലാണ്‌ ജിവിതം എന്നു കരുതുന്ന പുഷ്‌പവല്ലിയും ജയദേവനും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളുമാണ്‌ തിങ്കല്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം. മലയാള മെഗാസീരിയല്‍ രംഗത്തെ ഒട്ടനവധി മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും തിങ്കള്‍ മുതല്‍ വെള്ളി വരെയ്‌ക്കുണ്ട്‌. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ്‌ ചിത്രം നിര്‍മിയ്‌ക്കുന്നത്‌.
ദൃശ്യം ഹിന്ദിയില്‍: അജയ്‌ ദേവ്‌ഗണും ശ്രേയയും അഭിനയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക