ബെയ്ജിങ്: മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന അതിവേഗ
ട്രെയിന്‍ ചൈനയില്‍ പരീക്ഷണ ഓട്ടം നടത്തി. ചൈനയിലെ സി.എസ്.ആര്
കോര്പ്പറേഷന് ലിമിറ്റഡ് നിര്‍മ്മിച്ച ട്രെയിനിന്റെ ബോഡി കാര്‍ബണ്‍ ഫൈബറും
പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ചൈനയിലെ പുരാത വാളിന്റെ ഡിസൈന്‍ കടമെടുത്താണ് ട്രെയിന്‍ ഡിസൈന്‍ ചെയ്തതെന്ന് കമ്പനി ചീഫ് ടെക്നീഷന്‍ ഡിങ് സാന്‍ സാന്‍ പറഞ്ഞു.
ആറ് കമ്പാര്‍ട്ടുമെന്റുകളാണ് ട്രെയിനില്‍ ഉള്ളത്. 22,800 കിലോവാട്ടാണ്
എന്‍ജിന്റെ ശക്തി. മണിക്കൂറില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന
നിലവിലുള്ള അതിവേഗ ട്രെയിനില്‍ ഇത് 9,600 കിലോവാട്ടാണ്.