സിനിമയുടെ വിജയത്തില്‍ അതിന്റെ പോസ്റ്ററുകള്‍ക്ക് എന്തെങ്കിലും
പ്രാധാന്യമുണ്ടാകുമോ? തീര്‍ച്ചയായും ഉണ്ട്. ഇതു പറയുന്നത് അല്‍ഫോന്‍സ് പുത്രന്റെ
പുതിയ ചിത്രം പ്രേമത്തിന്റെ പോസ്റ്ററിന്റെ രൂപകല്പന ആ വിധത്തിലുള്ളതാണ്. പേരു
കേള്‍ക്കും പോലെ തന്നെ കാഴ്ചയിലും പ്രേമത്തിന്റേതു മാത്രമായ കൈയ്യൊപ്പു ചാര്‍ത്തിയ
പോസ്റ്ററായിരുന്നു ചിത്രത്തിന്റേത്. ഭംഗിയുള്ള ഒരു പൂമ്പാറ്റയെ പോലെ
തോന്നിപ്പിക്കുന്ന തരത്തിലാണ് പ്രേമം എന്ന വാക്ക് എഴുതിയിരിക്കുന്നത്. ആദ്യ
കാഴ്ചയില്‍ തന്നെ ആരും നോക്കി നിന്നു പോകുന്ന സുന്ദരിയായ യുവതിയെ പോലെ മനോഹരമായ
അത്രമനോഹരമായ ഡിസൈനില്‍ പോസ്റ്റര്‍ ഒരുക്കിയ വ്യക്തി ആരാണെന്നറിയേണ്ടേ?
ട്യൂണി ജോണ്‍ എന്ന ചെറുപ്പക്കാരന്റെ ഭാവനയാണ് ഈ പോസ്റ്ററിനു പിന്നില്‍.
അല്‍ഫോന്‍സിന്റെ ആദ്യ ചിത്രമായ നേരത്തിലും ട്യൂണി പ്രവര്‍ത്തിച്ചിരുന്നു. ലോകസിനിമാ
ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം വരുന്നു എന്ന
ടാഗ് ലൈന്‍ ഉള്‍പ്പെടുത്തിയാണ് പ്രേമത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്.
പേരില്‍ കൊണ്ടുവന്ന പുതുമ അല്‍ഫോന്‍സ് പോസ്റ്ററിലും നിലനിര്‍ത്തി. ട്യൂണിയുടെ
ആദ്യ സിനിമാ പോസ്റ്ററൊന്നുമല്ല പ്രേമത്തിന്റേത്. കാര്‍ത്തിയുടെ മദ്രാസ്, സൂര്യ
ചിത്രം അഞ്ചാന്, ജിഗര്‍താണ്ട എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്ററ്
ഒരുക്കിയതും ട്യൂണിയായിരുന്നു. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം മാസ്സിന്റെ
പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്നതും ട്യൂണിയാണ്.
നേരം എന്ന ചിത്രത്തിന് ശേഷം
അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു.
വിനയ് ഫോര്‍ട്ട്, സൗബിന്, സിജു വില്‍സണ്‍ എന്നിവരെ കൂടാതെ മൂന്ന് പുതുമുഖ
നായികമാരും ചിത്രത്തില്‍ താരങ്ങളാകുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയന്‍മെന്റിന്റെ
ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.