മുംബൈയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു .
Published on 11 June, 2011
മുംബൈ: മിഡ് ഡേ പത്രത്തിലെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍ ജ്യോതി ഡേയെ (ജെ.ഡേ) അക്രമികള്‍ വെടിവെച്ചുകൊന്നു.മുംബൈ നഗരത്തിന് സമീപം പൊവായിലാണ് സംഭവം നടന്നത്.ശനിയാഴ്ച ഉച്ചക്ക് മോട്ടോര്‍ സൈക്കിളിലെത്തിയ നാല് അക്രമികള്‍ പൊവായിലെ വീടിനുസമീപത്തു വെച്ച് അദ്ദേഹത്തിന് നേരെ വെടിവെക്കുകയായിരുന്നു.
വെടിയേറ്റ ഉടനെ തന്നെ ഹിരാനന്ദനി ആസ്പത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.
ഇന്ത്യന്‍ എക്സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും നേരത്തെ ജോലി ചെയ്തിരുന്ന ജ്യോതി ഡേ മുംബൈയിലെ അറിയപ്പെടുന്ന ക്രൈം ജേര്‍ണലിസ്റ്റാണ്. പോലീസിന് വിവരം നല്‍കുന്നവരെ അധികരിച്ച് സീറോ ഡയല് എന്ന പേരില്‍ അടുത്ത കാലത്ത് പുസ്തകം എഴുതിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല