ന്യൂയോര്‍ക്ക്: കരുണ ചാരിറ്റീസ്
ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാര്‍ഷിക ചാരിറ്റി ഡിന്നര്‍
ഗാര്ഡന് സിറ്റിയിലെ ആക്ബര് റസ്റ്റാറന്ഡ് ഹാളില്‍ വെച്ച് ജൂണ്‍ 18
ശനിയാഴ്ച വൈകീട്ട് 5.30 ന് നടത്തുന്നു.
ഫൗണ്ടിംഗ് ചെയര്‍ പേഴ്സണ്‍ ശ്രീമതി.ലേഖ ശ്രീനിവാസന്, മുന്‍ അംബാസിഡര്‍
ശ്രീ.റ്റി.പി. ശ്രീനിവാസന് തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ 18-ാമത്
വാര്‍ഷിക ധനസമാഹരണ വിരുന്നില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ശ്രീമതി.
ലില്ലിക്കുട്ടി ഇല്ലിക്കല്‍ അറിയിച്ചു.
നിസ്സാഹായരായവര്ക്ക് സാന്ത്വനം നല്കുന്ന കരുണ ചാരിറ്റിയുടെ ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഇന്‍ഡ്യ എന്നീ
രാജ്യങ്ങളില്‍ നടന്നുവരുന്നു.
തികച്ചും സാമൂഹ്യ സൗഹൃദകൂട്ടായ്മയാണ് കരുണ ചാരിറ്റിയുടെ വാര്‍ഷിക വിരുന്ന്. പ്രവേശനം പാസ് മൂലം മാത്രം. സംഘാടകരുമായി ബന്ധപ്പെടുക.
ലുലു തോമസ്-718-315-4906
വല്‍സല നായര്‍-201-863-5325
ലില്ലിക്കുട്ടി ഇല്ലിക്കല്‍-516-364-1256
കരുണയുടെ സാരഥികള്‍