തനിക്കിപ്പോള്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യം കുറവാണ്. ഭാവിയില്‍
അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാനാണ് തനിക്കു താല്പര്യമെന്നും ബോളിവുഡ് നടി
മല്ലിക ഷെരാവത്ത് പറഞ്ഞു. ഞാന്‍ വലിയ സൗന്ദര്യറാണിയൊന്നും അല്ലെന്ന് എനിക്കറിയാം.
പ്രേക്ഷകര്‍ ഒരുപക്ഷേ എന്നെ വലിയൊരു സൗന്ദര്യറാണിയായി കാണുന്നുണ്ടാവാം. അതു ഞാന്‍
ചെയ്ത കഥാപാത്രങ്ങളെ മാത്രം കണ്ടിട്ടാണ്.
തന്നെ തേടി വന്ന
കഥാപാത്രങ്ങളെല്ലാം ഗ്ലാമറിനു പ്രാധാന്യം നല്കുന്നവയായിരുന്നു. അത്തരം വേഷങ്ങളില്‍
തുടര്‍ച്ചയായി അഭിനയിക്കുന്നത് അതുകൊണ്ടാണ്. ഞാന്‍ നായികയായ പുതിയ ചിത്രം
ഡേര്‍ട്ടി പൊളിറ്റിക്സ് മികച്ച ചിത്രമായിരിക്കും. ചിത്രത്തിലേത്
ഗ്ലാമര്വേഷമാണെങ്കിലും അഭിനയപ്രാധാന്യമുള്ള വേഷം കൂടിയാണ്. ചിത്രത്തില്‍
അഭിനയിക്കാനായത് ഭാഗ്യമായി കരുതുന്നു.- മല്ലിക പറയുന്നു.
മല്ലികയുടെ
ഏറ്റവും പുതിയ ചിത്രം ഡേര്‍ട്ടി പൊളിറ്റിക്സ് ഫെബ്രുവരിയില്‍
പ്രദര്ശനത്തിനെത്താനിരിക്കേയാണ് നടിയുടെ വെളിപ്പെടുത്തല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല