നവാഗതനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ലുക്കാ ചുപ്പി എന്ന ചിത്രത്തില്‍
രമ്യാ നമ്പീശന് നായികയാകുന്നു.
ജയസൂര്യ, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്,
ജോജു ജോര്‍ജ്, ദിനേഷ് പ്രഭാകര്‍, ഉണ്ണിക്കൃഷ്ണന്, മുത്തുമണി തുടങ്ങി വലിയൊരു
താരനിര തന്നെ ചിത്രത്തിലുണ്ട്. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച
അസ്മിത സൂദും ഈ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ
അവതരിപ്പിക്കുന്നുണ്ട്.
ഇതൊരു കുടുംബ എന്റര്‍ടെയ്നറായിരിക്കുമെന്ന്
സംവിധായകന് പറഞ്ഞു. സാധാരണ സിനിമകള്‍ ഷൂട്ട് ചെയ്യുന്ന രീതിയിലായിരിക്കില്ല ഈ
ചിത്രം ചെയ്യുന്നതെന്നും എല്ലാ അഭിനേതാക്കള്‍ക്കും പ്രാധാന്യമുള്ള വേഷമുണ്ടെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗഫൂര്‍ അറയ്ക്കലാണ് ചിത്രത്തിന്റെ തിരക്കഥ
തയ്യാറാക്കിയിരിക്കുന്നത്.