കോഴിക്കോട്: കലാകരന്മാരുടെ കൂട്ടായ്മ മതമൗലിക വാദികള്‍ക്കെതിരെ രൂപപ്പെടണമെന്ന്
സംവിധായകന് കമല്‍ പ്രസ്താവിച്ചു. ആമിര്ഖാന് ചിത്രമായ പി.കെക്കെതിരായ പ്രതിഷേധം
വര്‍ഗീയതക്ക് തെളിവാണ്. നിര്‍മാല്യം പോലുള്ള സിനിമ എടുത്ത എം.ടി വാസുദേവന്‍ പോലും
ഇക്കാലത്ത് അത്തരം സിനിമകളെടുക്കാന്‍ ഭയപ്പെടും.
പി.കെക്കെതിരെ മാത്രമല്ല
വിശ്വരൂപം എന്ന സിനിമക്കെതിരെയും മതമൗലികവാദികള്‍ കൈകോര്‍ത്തിരുന്നു.
കലകള്‍ക്കെതിരെയുള്ള ഇത്തരം നീക്കം എതിര്‍ക്കപ്പെടണമെന്നും കമല്‍ പറഞ്ഞു. എം.ഇ.എസ്
സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല