നവാഗതനായ സന്തോഷ് വിശ്വനാഥന് സംവിധാനം ചെയ്യുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന് ഇരട്ട വേഷത്തിലെത്തുന്നു. റിമ കല്ലിംഗലാണ് നായികയാവുന്നത്. ചിത്രത്തില്‍ ഒരു തയ്യല്‍ക്കാരന്റെ വേഷത്തിലും പ്രവാസി മലയാളിയുടെ വേഷത്തിലുമാണ് കുഞ്ചാക്കോ ബോബന് എത്തുന്നത്.
1996ല്‍ ഇറങ്ങിയ അഴകിയ രാവണന് എന്ന സിനിമയിലെ നോവലിസ്റ്റാവാന്‍ കൊതിച്ചു നടക്കുന്ന അംബുജാക്ഷന്റെ കഥയായ ചിറകൊടിഞ്ഞ കിനാക്കളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ശ്രീനിവാസനായിരുന്നു അംബുജാക്ഷന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇരട്ട വേഷം അവതരിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് കുഞ്ചാക്കോ പറഞ്ഞു. യഥാര്‍ത്ഥ കഥയില്‍ ദുബായില്‍ നിന്നുള്ള യുവാവ് തന്റെ കാമുകിയായ സുമതിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു നടക്കുകയാണ്. എന്നാല്‍ ഈ സിനിമയില്‍ യുവാവ് ബ്രിട്ടനില്‍ നിന്നുള്ള പരിഷ്കാരിയാണ്. തയ്യല്ക്കാരന് തനി നാടനും.
ഇതാദ്യമായാണ് റിമയും കുഞ്ചാക്കോയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്. ചേര്‍ത്തല, ഒറ്റപ്പാലം, എറണാകുളം, പോണ്ടിച്ചേരി എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍.