ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കുശേഷം മോചിതനായ
മുന്‍ മന്ത്രി ആര് ബാലകൃഷ്ണപിള്ളക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ്.
അച്യുതാനന്ദന് രംഗത്ത്. ബാലകൃഷ്ണപിള്ള ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന്
ആരോപിച്ച് വി.എസ്.അച്യുതാനന്ദന് സുപ്രീംകോടതിയില്‍ കൂടുതല്‍ തെളിവുകള്‍ നല്കി.
പിള്ളയുടെ മോചനം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് വി.എസ്.സുപ്രീംകോടതിയില്‍ കൂടുതല്‍
രേഖകള്‍ സമര്‍പ്പിച്ചത്.
മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച ഹൈടെക് സെല്‍
റിപ്പോര്‍ട്ട്, ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട,് പിള്ളയുടെ മൊബൈല്‍ ഫോണ്‍
കോളുകളുടെ വിശദാംശങ്ങള്‍ എന്നിവ വി.എസ്. സുപ്രീംകോടതിയില്‍
സമര്‍പ്പിച്ചു.
ഇതിനിടെ പിള്ളയുടെ മോചനത്തിനെതിരെ വി.എസ്.സമര്‍പ്പിച്ച
ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.