Image

ബ്‌ളാസെ സുപിച്ചിന് ചിക്കാഗൊ ആര്‍ച്ച് ബിഷപ്പായി നിയമനം

പി.പി.ചെറിയാന്‍ Published on 21 September, 2014
ബ്‌ളാസെ സുപിച്ചിന് ചിക്കാഗൊ ആര്‍ച്ച് ബിഷപ്പായി നിയമനം
ഷിക്കാഗൊ: വാഷിംഗ്ടണ്‍ സ്‌പൊക്കെയ്ന്‍ ബിഷപ്പായി പ്രവര്‍ത്തിക്കുന്ന ബ്‌ളാസെ സുപിച്ചിനെ(65) ഷിക്കാഗൊയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി പോപ്പ് ഫ്രാന്‍സീസ് നിയമിച്ചു. സെപ്റ്റംബര്‍ 20 ശനിയാഴ്ചയാണ് ഇത് സംബന്ധിച്ചു അറിയിപ്പു റോമില്‍ നിന്നും ലഭിച്ചത്.

ഇപ്പോള്‍ ചിക്കാഗൊ ആര്‍ച്ചു ബിഷപ്പായി ഫ്രാന്‍സീസ് ജോര്‍ജ്ജ്(77) റിട്ടയര്‍ ചെയ്യുന്ന ഒഴിവിലാണ് ബ്‌ളാസെയുടെ നിയമനം.

സിറ്റിയിലെ ആര്‍ച്ച് ബിഷപ്പിന് കര്‍ദിനാള്‍ പദവി ലഭിക്കുമെന്നതിനാല്‍ പോപ്പിനെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശവും ലഭിക്കും.

കത്തോലിക്കാ സഭയും, അമേരിക്കന്‍ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളും തമ്മില്‍ സുഹൃദ് ബന്ധം സ്ഥാപിക്കുന്നതില്‍ ചിക്കാഗൊ ആര്‍ച്ച് ബിഷപ്പുമാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്.
സമീപകാലങ്ങളില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ ഗര്‍ഭചിദ്രം, സ്വവര്‍ഗ്ഗ വിവാഹം എന്നീവിഷയങ്ങളില്‍ പോപ്പ് സ്വീകരിച്ച നിലപാടുകള്‍ക്ക് സര്‍വ്വാത്മന പിന്തുണയാണ് ബിഷപ്പ് ബ്‌ളാസെ നല്‍കിയത്. കത്തോലിക്കാ സഭയിലെ സാംസ്‌കാരിക വിപ്ലവമെന്നാണ് ഇതിനെ ബിഷപ്പു ബ്‌ളാസെ വിശേഷിപ്പച്ചത്.

അമേരിക്കന്‍ കത്തോലീക്കാ സഭയില്‍ പോപ്പ് ഫ്രാന്‍സിസ് നടത്തിയ സുപ്രധാന ആദ്യനിയമനമാണ് ആര്‍ച്ച് ബിഷപ്പ് ബ്‌ളാസയുടേത്. 2.2. മില്യണ്‍ കത്തോലിക്കാ വിശ്വാസികളുള്ള ചിക്കാഗോ ആര്‍ച്ച് ഡയോയസീസ് അമേരിക്കന്‍ ആര്‍ച്ച് ഡയോയിസുകളില്‍ അംഗസംഖ്യയില്‍ മൂന്നം സ്ഥാനമാണ്.


ബ്‌ളാസെ സുപിച്ചിന് ചിക്കാഗൊ ആര്‍ച്ച് ബിഷപ്പായി നിയമനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക