Image

പരിശുദ്ധ കാതോലിക്ക ബാവാ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നു

Published on 16 September, 2014
പരിശുദ്ധ കാതോലിക്ക ബാവാ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നു
ഹൂസ്റ്റണ്‍:  മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍  കതോലിക്കാ ബാവ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നു. അമേരിക്കയിലെ സഭയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പരിശുദ്ധ കാതോലിക്കാ ബാവ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നത്. സെപ്റ്റംബര്‍ 19-#ാ#ം തീയത്തി വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് ഹൂസ്റ്റണ്‍ ബുഷ് ഇന്റര്‍ കോണ്ടിനെന്‍ന്റല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസും, വൈദീകരും, അല്‍മായ നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. എയര്‍പോര്‍ട്ടിലെ സ്വീകരണത്തിനു ശേഷം ബിസീലിയിലുള്ള ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ലേം അരമനയിലേക്ക് ആനയിക്കും. അവിടെയെത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെ വിശ്വാസികള്‍ ആദരപൂര്‍വ്വം സ്വീകരിക്കും. തുടര്‍ന്ന്, പരിശുദ്ധ ബാവയുടെ നേതൃത്വത്തില്‍ സന്ധ്യനമസ്‌കാരം നടത്തും.
20ന് ശനിയാഴ്ച രാവിലെ ഏഴുമണിക്ക് പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബാന നടത്തും. ഒന്‍പതുമണിക്ക് കാതോലിക്കാ ദിന പരിപാടികള്‍ സംബന്ധിക്കും. അന്ന് വൈകീട്ട് 7 മണിക്ക് ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവ സന്ധ്യാ നമസ്‌കാരത്തിന് നേതൃത്വം നല്‍കും. 21ന് ഞായാറാഴ്ച രാവിലെ എട്ടുമണിക്ക് ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അന്ന് വൈകീട്ട് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കല്ലീടീല്‍ കര്‍മ്മം നര്‍വ്വഹിക്കും. 22ന് ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സന്ധ്യാ നമസ്‌കാരം നടത്തുകയും എക്യൂമെനിക്കല്‍ സ്വീകരണത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന പരിശുദ്ധ കാതോലിക്കാ ബാവ 23ന് രാവിലെ ഹൂസ്റ്റണില്‍ നിന്ന് ഡിട്രോയ്റ്റിലേക്ക് പോകും.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലീക്കാ ബാവയുടെ ആദ്യ ഹൂസ്റ്റന്‍ സന്ദര്‍ശനമാണിത്. പരിശുദ്ധ കാതോലിക്കാബാവയുടെ  ഹൂസ്റ്റണ്‍ സന്ദര്‍ശനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി ഭദ്രാസന പി.ആര്‍.ഓ. കുരുവിള വര്‍ഗ്ഗീസ് മലയാളി പ്രസ് കൗണ്‍സിലിനെ അറിയിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി.


പരിശുദ്ധ കാതോലിക്ക ബാവാ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നു
cathilicose-baselios-paulos-ii
പരിശുദ്ധ കാതോലിക്ക ബാവാ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നു
His Grace Alexios Mar Eusebios
പരിശുദ്ധ കാതോലിക്ക ബാവാ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നു
Oorslem Center with Cross
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക