Image

"ഹീന പാത്രങ്ങളെ യേശു മാനപാത്രങ്ങളാക്കുന്നു" അഗാപ്പേ കണ്‍വന്‍ഷന്‍ സന്ദേശം

പി.സി.മാത്യൂ Published on 15 September, 2014
"ഹീന പാത്രങ്ങളെ യേശു മാനപാത്രങ്ങളാക്കുന്നു" അഗാപ്പേ കണ്‍വന്‍ഷന്‍ സന്ദേശം
സണ്ണിവെയ്ല്‍: കര്‍ത്താവായ യേശുക്രിസ്തു കാനാവിലെ കല്യാണത്തിന് വെള്ളം നിറക്കുവാനും വീര്യമുള്ള വീഞ്ഞാക്കി മാറ്റുവാനും തിരഞ്ഞെടുത്തത് വീടിനുള്ളില്‍ ഇരുന്ന മനോഹരമായ സ്വര്‍ണ്ണപാത്രങ്ങളല്ല, നേരേ മറിച്ച് പുറത്തുതള്ളപ്പെട്ടിരുന്ന കഥാപാത്രങ്ങളാണ് എന്നും അതു ചൂണ്ടിക്കാണിക്കുന്നത് ആരു മാനിക്കാതെ പുറം തള്ളപ്പെട്ടവരെ അനുഗ്രഹിക്കുകയും മാനിക്കുകയും ചെയ്യുന്നവനാണ് ദൈവം എന്നാണെന്നും അഗാപ്പേ കണ്‍വന്‍ഷനില്‍ ആവേശത്തോടെ എത്തിച്ചേര്‍ന്ന വിശ്വാസികളോടു പാസ്റ്റര്‍ ടിനു ജോര്‍ജ്ജ് പറഞ്ഞു. ഏഷ്യാനെറ്റിലൂടെ നവംബര്‍ മുതല്‍ താന്‍ ആരംഭിക്കുന്ന സുവിശേഷ ഘോഷണത്തിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ലോകത്തിന്റെ പിന്നാലെ പായാതെ ബുദ്ധിഹീനരാകാതെ ദൈവത്തിന്റെ ഇഷടം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുവാന് വിശ്വാസികള്‍ തയ്യാറാവണമെന്നും, ക്രിസ്തുവിലൂടെയുള്ള ജയം എടുക്കണമെങ്കില്‍ പത്രോസിനെപ്പോലെ, യേശുപറഞ്ഞതുപോലെ വലയിറക്കുകയും, യേശുമാതാവായ മറിയ പറഞ്ഞതുപോലെ കല്‍ഭരണിയില്‍ വെള്ളം നിറയ്ക്കുവാന്‍ കല്യാണവീട്ടുകാര് തയ്യാറാകുകയും ചെയ്തതുപോലെ ദൈവ കല്പനയുടെ അനുസരണമാണ് ആവശ്യമെന്ന് അനുഗ്രഹിതമായ പ്രസംഗത്തിലൂടെ പാസ്റ്റര്‍ ടിനു ഉദ്‌ബോധിപ്പിച്ചു. ആള്‍ട്ടര്‍ കോളിന്‍ നടന്ന പ്രാര്‍ത്ഥനയിലും രോഗശാന്തിശുശ്രൂഷയിലും അനേക രോഗികള്‍ സൗഖ്യം പ്രാപിക്കുകയും സാക്ഷിപ്പെടുത്തുകയും ചെയ്തു.

വാര്‍ത്ത : പി.സി. മാത്യൂ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക