Image

ന്യൂനപക്ഷ പീഢനം തടയാന്‍ നടപടി വേണം : ഓര്‍ത്തഡോക്‌സ് സഭ

കോരസണ്‍ വര്‍ഗീസ് Published on 14 September, 2014
ന്യൂനപക്ഷ പീഢനം തടയാന്‍ നടപടി വേണം : ഓര്‍ത്തഡോക്‌സ് സഭ
മദ്ധ്യപൂര്‍വ്വദേശത്ത് നടമാടുന്ന തീവ്രവാദ ആക്രമണവും ന്യൂനപക്ഷ പീഢനവും തടയാന്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് അന്തര്‍ദേശീയ സമൂഹത്തെ പ്രരിപ്പിക്കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗം പാസ്സാക്കി. (More Photos)  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ പഴയസെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈദിക ട്രസ്റ്റി ഫാ ഡോ ജോണ്‍സ് ഏബ്രഹാം കോനാട്ട് ധ്യാനം നയിച്ചു. പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ എന്നിവരുടെ നിര്യാണത്തില്‍ അല്‍ശോചനം രേഖപ്പെടുത്തി. സഭാ സെക്രട്ടറി ഡോ ജോര്‍ജ്ജ് ജോസഫ് അവതരിപ്പിച്ച റിപ്പോര്‍ട്ടും കണക്കും അംഗീകരിച്ചു.

  ഒന്നാകണം എന്ന സന്ദേശമാണ് ഓണം നല്‍കുന്നതെന്നും, സമത്വവും, സാമൂഹിക നീതിയും പുലര്‍ത്തുന്ന സുന്ദര സമൂഹത്തെക്കുറിച്ചുള്ള സങ്കല്പം മനോഹരമായൊരു മാതൃകയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. സഭാസമാധാനത്തില്‍വേണ്ടിയാണ് എക്കാലവും ഓര്‍ത്തഡോക്‌സ് സഭ നിലപാട് എടുത്തിട്ടുള്ളതെന്ന് പരിശുദ്ധ ബാവാ പറഞ്ഞു. കാശ്മീര്‍ പ്രളയബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കഴിയുന്ന വിധത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഭാംഗങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അടുത്ത മാനേജിംഗ് കമ്മിറ്റിയോഗം നവംബര്‍ 18ന് ചേരാന്‍ തീരുമാനിച്ചു. മാധ്യമരംഗത്തെ സമഗ്രസംഭാവനകള്‍ വ്യാവസായിക രംഗത്തെ സമഗ്രസംഭാവനയ്ക്കും ആള്‍ ഇന്ത്യാ മാനേജ്‌മെന്റ് അസോസിയോഷന്‍ അവാര്‍ഡ് നേടിയ മാമ്മന്‍ മാത്യു, എം ജി ജോര്‍ജ്ജ് മുത്തൂറ്റ് എന്നിവരെ അല്‍മോദിച്ചു.

ന്യൂനപക്ഷ പീഢനം തടയാന്‍ നടപടി വേണം : ഓര്‍ത്തഡോക്‌സ് സഭ
Dr. George Joseph
ന്യൂനപക്ഷ പീഢനം തടയാന്‍ നടപടി വേണം : ഓര്‍ത്തഡോക്‌സ് സഭ
MC meeting
ന്യൂനപക്ഷ പീഢനം തടയാന്‍ നടപടി വേണം : ഓര്‍ത്തഡോക്‌സ് സഭ
MC Meeting Korason.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക