Image

ഡിട്രോയിറ്റ്‌ സെന്റ്‌മേരീസ്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പാരിഷ്‌ ഡേ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 14 September, 2014
ഡിട്രോയിറ്റ്‌ സെന്റ്‌മേരീസ്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പാരിഷ്‌ ഡേ ആഘോഷിച്ചു
ഡിട്രോയിറ്റ്‌: സെ.മേരീസ്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സെപ്‌റ്റംബര്‍ ഏഴാം തീയതി ഞായറാഴ്‌ച പാരിഷ്‌ഡേയും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഓണാഘോഷവും ഒരുമിച്ചാഘോഷിച്ചു. 4 മണിക്ക്‌ വി. കുര്‍ബ്ബാന ആരംഭിച്ചു. ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനം സെന്റ്‌ മേരീസും, സെന്റ്‌ ജോസഫ്‌ കൂടാരയോഗവും, രണ്ടാം സമ്മാനം സേക്രട്‌ ഹാര്‍ട്ട്‌ കൂടാരയോഗവും, മൂന്നാം സമ്മാനം സെന്റ്‌ സ്റ്റീഫന്‍സ്‌ കൂടാരയോഗവും കരസ്ഥമാക്കി. 6 മണിയോടുകൂടി കലാപരിപാടികള്‍ ആരംഭിച്ചു. അസി. റിലീജിയസ്‌ എജ്യൂക്കേഷന്‍ ഡയറക്‌ടര്‍ ജെയിസ്‌ കണ്ണാച്ചാന്‍പറമ്പില്‍ സ്വാഗതപ്രസംഗം നിര്‍വ്വഹിച്ചു. മിഷന്‍ ലീഗിനുവേണ്ടി പ്രസിഡന്റ്‌ ബോണി തെക്കനാട്ടും ലീജിയന്‍ ഓഫ്‌ മേരി സംഘടനയ്‌ക്കുവേണ്ടി സെക്രട്ടറി കിജു മാന്തുരുത്തിലും, സണ്‍ഡേ സ്‌കൂളിനുവേണ്ടി ഡിറക്‌ടര്‍ ബിജു തേക്കിലക്കാട്ടിലും സെ.മേരീസും, സെ.ജോസഫ്‌ കൂടാരയോഗങ്ങള്‍ക്കുവേണ്ടി സെ.മേരീസ്‌ കൂടാരയോഗ പ്രസിഡന്റ്‌ ജോസ്‌ മങ്ങാട്ട്‌ പുളിയ്‌ക്കലും സേക്രട്‌ ഹാര്‍ട്ട്‌ കൂടാരയോഗത്തിനുവേണ്ടി പ്രസിഡന്റ്‌ ജോയി വെട്ടിക്കാട്ടും, സെ.സ്റ്റീഫന്‍സ്‌ കൂടാരയോഗത്തിനുവേണ്ടി പ്രസിഡന്റ്‌ ജെയിസ്‌ കണ്ണച്ചാന്‍പറമ്പിലും റിപ്പോര്‍ട്ടുകള്‍ വായിച്ചു. കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സായ സിമി തൈമാലിലും ജോസീനാ സാജു ചെരുവിലും കലാപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. പരിപാടികള്‍ക്കു എം.സി.മാരായി ഏയ്‌ഞ്ചല്‍ തൈമാലിലും ആഷ്‌ന മാന്തുരുത്തിലും നല്ല പ്രകടനം കാഴ്‌ചവച്ചു.

സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയ ഇടവക വികാരി ബഹു. ഇളമ്പാശ്ശേരി ജോഷിയച്ചന്‍ ഓണസന്ദേശം നല്‍കുകയും ജോമോന്‍ മാന്തുരുത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫികള്‍ അത്തപ്പൂക്കള മത്സരവിജയികള്‍ക്കു സമ്മാനിക്കുകയും ചെയ്‌തു. ഇടവക വികാരി ബഹു. രാമച്ചനാട്ട്‌ ഫിലിപ്പച്ചന്‍ എല്ലാവര്‍ക്കും കൃതജ്ഞത നല്‍കി. കലാപരിപാടികള്‍ അത്യുഗ്രമായി കാഴ്‌ചവെയ്‌ക്കാന്‍തക്കവണ്ണം കുട്ടികളെ പരിശീലിപ്പിച്ച സിമി തൈമാലിലും, ജോസീനാ ചെരുവിലും, എയ്‌ഞ്ചല്‍ തൈമാലിയും, ക്രിസ്റ്റീനാ തൈമാലിലും ഏവരുടെയും പ്രശംസക്കര്‍ഹരായി. എട്ടുനോമ്പിന്റെ ഏഴാം ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ പ്രസുദേന്തിയായത്‌ വേലിയാത്ത്‌ ജേക്കബ്‌ ചിന്നമ്മ ദമ്പതികളായിരുന്നു. വിഭവസമൃദ്ധങ്ങളായ ഓണസദ്യ സ്‌പോണ്‍സര്‍ ചെയ്‌തത്‌ ബേബി വെട്ടിക്കാട്ടും കുടുംബവും ജോയി വെട്ടിക്കാട്ടും കുടുംബവുമായിരുന്നു. പ്രതികൂലമായ കാലാവസ്ഥയും കറന്റിന്റെ അഭാവത്തിലും ജനറേറ്ററിന്റെ സഹായത്തോടെ പരിപാടികള്‍ ഭംഗിയാക്കുവാന്‍ കഷ്‌ടപ്പെട്ട സാജു ചെരുവിലിനും ബിജോയ്‌സ്‌ കവണാനും ഇടവകസമൂഹം നന്ദി പറഞ്ഞു. ജെയിസ്‌ കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്‌.
ഡിട്രോയിറ്റ്‌ സെന്റ്‌മേരീസ്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പാരിഷ്‌ ഡേ ആഘോഷിച്ചു
ഡിട്രോയിറ്റ്‌ സെന്റ്‌മേരീസ്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പാരിഷ്‌ ഡേ ആഘോഷിച്ചു
ഡിട്രോയിറ്റ്‌ സെന്റ്‌മേരീസ്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പാരിഷ്‌ ഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക