Image

ഹെല്‍മറ്റില്‍ നിന്നും ക്രോസ്(കുരിശടയാളം) നീക്കം ചെയ്യണം

പി.പി.ചെറിയാന്‍ Published on 12 September, 2014
ഹെല്‍മറ്റില്‍ നിന്നും ക്രോസ്(കുരിശടയാളം) നീക്കം ചെയ്യണം
അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമംഗങ്ങള്‍ തലയില്‍ ധരിക്കുന്ന ഹെല്‍മറ്റില്‍ ചേര്‍ത്തിട്ടുള്ള കുരിശടയാളം നീക്കം ചെയ്യണമെന്ന് യൂണിവേഴ്‌സിറ്റി ലീഗല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.

ഹെല്‍മറ്റിലെ ക്രോസ് യു.എസ്.ഭരണഘടനാ ലംഘനമാണെന്ന് ജോണ്‍സ് ബൊറെ അറ്റോര്‍ണി പരാതിപെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.

കുരിശടയാളം എടുത്തുമാറ്റി പകരം പ്ലസ്(+) ചിഹ്നം വെയ്ക്കുന്നതിന് തടസ്സമില്ലെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.

കാറപകടത്തില്‍ കൊല്ലപ്പെട്ട ബാറിവയ്യറിന്‌റേയും വെടിവെപ്പില്‍ കൊല്ലപ്പെട്ട ടെന്നിസ്സിയിലെ ഓവന്റേയും ഓര്‍മ്മ നിലനിര്‍ത്തുന്നതിനാണ് ഹെല്‍മറ്റില്‍ കുരിശ് അടയാളം ചേര്‍ത്തതെന്നും, എന്നാല്‍ യൂണിവേഴ്‌സിറ്റി ലീഗല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം അംഗീകരിക്കാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് അത്‌ലറ്റിക്ക് ഡയറക്ടര്‍ ടെറി പറഞ്ഞു.

കുരിശ് ഒരു ക്രിസ്തീയ സന്ദേശം ഉള്‍ക്കൊള്ളുന്ന ചിഹ്നമായതിനാല്‍ ഭരണഘടനാ ലംഘനമാണെന്ന് അറ്റോര്‍ണി ലൂവിസ് യൂണിവേഴ്‌സിറ്റി കൗണ്‍സില്‍  ലുസിന്‍ഡ് മെക്ക് ഡാനിയേലിന് സന്ദേശമയച്ചിരുന്നു. ക്രിസ്ത്യന്‍ വിശ്വാസികളായ അപകടങ്ങളില്‍ കൊല്ലപ്പെട്ടവരെ സ്മരിക്കുന്നതിനും അവരില്‍ നിന്നും ആവേശം ഉള്‍കൊള്ളുന്നതിനുമാണ് കുരിശ് അടയാളം വെച്ചിരിക്കുന്നതെന്നും ടീമംഗങ്ങള്‍ പറയുമ്പോള്‍, യൂണിവേഴ്‌സിറ്റി അധികൃതര്‍ അത് ശരിയല്ല എന്ന് പറഞ്ഞാല്‍ അനുസരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്ന് ടെറി പറഞ്ഞു.


ഹെല്‍മറ്റില്‍ നിന്നും ക്രോസ്(കുരിശടയാളം) നീക്കം ചെയ്യണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക