Image

ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ നടത്തി.

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ Published on 12 September, 2014
ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ നടത്തി.
ഫിലഡല്‍ഫിയ : സഹോദരീയ നഗരത്തിലെ ഇതര സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ പതിവു പോലെ എല്ലാ വര്‍ഷവും നടത്തി വരാറുള്ള സംയുക്ത കണ്‍വന്‍ഷന്‍ പ്രശാന്ത സുന്ദരമായ ഹാട്ബറോയിലുള്ള സി.എസ്.എ. ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേനിയ ദേവാലയത്തില്‍ വച്ച് നടത്തുകയുണ്ടായി.

എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്റെ മുഖ്യപ്രാസംഗികനായി എത്തിയത് ഫാ. പൗലൂസ് പീറ്ററാണ്(വികാരി, സെ.മേരീസ് ചര്‍ച്ച്, വൈറ്റ് പ്ലെയിന്‍സ്) വി.വേദപുസ്തകത്തിലെ, വി.പൗലൂസ് അപ്പോസ്‌തോലന്റ് സുവിശേഷത്തിനെ അധികരിച്ച് കുടുംബ ജീവിതത്തിലെ സമാധാനം മുഖ്യ വിഷയമായ തിരഞ്ഞെടുത്ത് പ്രതിപാദിക്കുകയും മനോഹരമായ ഉപമകളാലും, കഥകളാലും ലളിതമായ ഭാഷയില്‍ അര്‍ത്ഥസംപുഷ്ടമായി പ്രസംഗിക്കുകയുണ്ടായി. പ്രഭാഷണത്തിലുടനീളം കുടുംബാംഗങ്ങള്‍ക്കിടയില്‍ ഭിത്തികള്‍ തീര്‍ത്ത് അതിര്‍ വരമ്പുകള്‍ നിശ്ചയിക്കരുതെന്നും കൂടുമ്പോള്‍ ഉണ്ടാകുന്ന ഇമ്പമാണ് കുടുംബം എന്നും അതിലൂടെ കിട്ടുന്ന സമാധാനവും, സന്തോഷവും എന്നും നിലനില്‍ക്കുമ്പോള്‍ മാത്രമാണ് ആരോഗ്യകരമായ സമൂഹത്തിനെ കെട്ടിപടുക്കാനാകുകയുള്ള എന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ലോകാരംഭം മുതലുള്ള ചരിത്രത്തിലേക്കു നാം ഒന്നു വേഗത്തില്‍ കണ്ണോടിച്ചാല്‍ യേരുശലേം ദേവാലയത്തിലെ കപടഭിത്തികള്‍  പോലും യേശുക്രിസ്തു തകര്‍ത്തു കളഞ്ഞ ചരിത്രം വി.വേദപുസ്തകത്തില്‍ നിന്നും നമുക്ക് മനസിലാക്കുവാന്‍ സാധിക്കുമെന്നും വളരെക്കാലം യുണൈറ്റഡ്  നേഷന്‍സില്‍ ഉയര്‍ന്ന തലത്തിലെ ഉദ്യോഗത്തിനുശേഷം വിരമിക്കുകയും ചെയ്തു. അമേരിക്കയിലെ പ്രമുഖവും, തഴക്കവുമുള്ള ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനില്‍ ആദ്യമായാണു പങ്കെടുക്കുന്നതെന്നും തനിക്ക് ഇതിനവസരം ഒരുക്കിയ ഫെലോഷിപ്പിന്റെ എല്ലാ ഭാരവാഹികളോടും നന്ദി അറിയിച്ചു കൊണ്ടാണ് സുവിശേഷ പ്രസംഗം പരിയവസാനിപ്പിച്ചത്.

അയ്യായിരത്തിലധികം കുടുംബങ്ങള്‍ 21 ദേവാലയങ്ങളിലായിട്ടുള്ള എക്യൂമെനിക്കല്‍ ഫെലോഷിപ്പ് 28-മത് വര്‍ഷത്തിലാണ് എത്തിനില്‍ക്കുന്നത്. കണ്‍വന്‍ഷനിലുടനീളം എക്യൂമെനിക്കല്‍ ഗായകസംഘങ്ങള്‍ തോമസ് ഏബ്രഹാം(ക്വയര്‍, ലീഡര്‍), വിജു ജെയിക്കബ്(കീ,ബോര്‍ഡ്) എന്നിവരുടെ നേതൃത്വത്തില്‍ ശ്രുതിമധുരമായ ഗാനങ്ങളാലപിക്കുകയും ചെയ്തു.

റവ.ഡെന്നീസ് ഏബ്രഹാം(റിലീജിയസ് കോര്‍ഡിനേറ്റര്‍), സ്വാഗതമാശംസിക്കുകയും, റവ.ഷാജി ഈപ്പന്‍(ചെയര്‍മാന്‍) ആമുഖ പ്രസംഗം നടത്തുകയും, ആനി മാത്യൂ(സെക്രട്ടറി)നന്ദി പ്രകാശിപ്പിക്കുകയും, റവ.സന്തോഷ് മാത്യൂ(വികാരി, സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേനിയ) ദേവാലയത്തില്‍ വന്ന എല്ലാവരോടും, അതിലും ഉപരി എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഈ ദേവാലയത്തില്‍ വച്ച് സുവിശേഷകയോഗം നടത്തിയതിനോടുള്ള നന്ദി അറിയിക്കുകയും ഫാ.എം.കെ. കുര്യാക്കോസ് ആശീര്‍വാദം പറയുകയും ധാരാളം വൈദീകരും, ജനങ്ങളും കണ്‍വന്‍ഷനില്‍ പങ്കെടുക്കുയും ചെയ്തു.

വാര്‍ത്ത അയച്ചത് : ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ


ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ നടത്തി.
ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക