കൊല്‍ക്കത്ത സൗത്ത് ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍
തൃണമൂലിന്റെ സുബ്രതോ ബക്ഷി 2.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ
വിജയിച്ചു. എസ്.എഫ്.ഐ. ദേശീയ ഭാരവാഹി
റിതബ്രത ബാനര്‍ജിയെയാണ് സുബ്രതോ പരാജയപ്പെടുത്തിയത്.
മമത മുഖ്യമന്ത്രിയാകാനായി എം.പി. സ്ഥാനം രാജിവെച്ചപ്പോള്‍ ഒഴിവ് വന്ന
സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന
പ്രസിഡന്റായ സുബ്രത ബക്ഷി ബംഗാള്‍ നിയമസഭയിലേയും മന്ത്രിസഭയിലേയും അംഗത്വം
രാജിവെച്ചാണ് ലോക്സഭയിലേക്ക് ജനവിധി തേടിയത്. 2,30,099 വോട്ടിന്റെ
ഭൂരിപക്ഷമാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥിക്ക് ഇവിടെ ലഭിച്ചത്.