Image

മാര്‍ത്തോമ യുവജന സഖ്യം ഭദ്രാസന സമ്മേളനം

ബെന്നി പരിമണം Published on 12 September, 2014
മാര്‍ത്തോമ യുവജന സഖ്യം ഭദ്രാസന സമ്മേളനം
ന്യൂയോര്‍ക്ക്:  മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ 16-ാം മത് ഭദ്രാസന യുവജന സഖ്യ സമ്മേളനം ഒക്‌ടോബര്‍ 10 മുതല്‍ 12 വരെ നടക്കും. ടൊറെന്റോയിലെ സെന്റ് മാത്യൂസ് മാര്‍ത്തോമ യുവജന സഖ്യം ആതിഥ്യം അരുളുന്നു ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ ചിന്താവിഷയം 'ജീവന്റെ ആഘോഷം ക്രിസ്തുവിനോടുകൂടെ എന്നതാണ്. നയന മനോഹരവും പ്രകൃതി രമണീയവുമായ് നയാഗ്ര വെളളച്ചാട്ടത്തിനും സമീപത്തുളള ഹില്‍ട്ടന്‍ ഗ്രാന്റ് ഇന്‍ ഹോട്ടല്‍ ആണ് സമ്മേളനത്തിനു വേദിയാക്കുക. മൂന്നു ദിസം നീണ്ടു നില്‍ക്കുന്നു സമ്മേളനത്തില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി വൈദീകരും യുവജനങ്ങളുമായി നാനൂറില്‍ പരം സഭാ വിശ്വാസികള്‍ പങ്കെടുക്കും.

നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പാ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് തിരുവനന്തപുരം - കൊല്ലം ഭദ്രാസന എപ്പിസ്‌കോപ്പാ തോമസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ യുവജന സമ്മേളനത്തിന് നേതൃത്വം നല്‍കും. 'ജീവന്റെ ആഘോഷം ക്രിസ്തുവിനോടു കൂടെ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയുളള പഠനങ്ങള്‍, ചര്‍ച്ചകള്‍, സമ്മേളന സ്മരണിക, ആരാധന, ടാലന്റ് നൈറ്റ് തുടങ്ങി ആകര്‍ഷകങ്ങളായ പരിപാടികള്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതകളാണ്. നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന കലാമേള 2014 ഈ സമ്മേളനത്തില്‍ വെച്ച് നടത്തപ്പെടും. വളരെ വിപുലമായ ക്രമീകരണങ്ങളാണ് കോണ്‍ഫറന്‍സിനായി ഒരുക്കിയിട്ടുളളത്. സെന്റ് മാത്യൂസ് യുവജനസഖ്യം പ്രസിഡന്റ് ഫാ. മാത്യു ബേബി, കോണ്‍ഫറന്‍സ് കണ്‍വീനര്‍ ജിമ്മി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മറ്റികള്‍, ഭദ്രാസന യുവജന സഖ്യം ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായ് പ്രവര്‍ത്തിച്ചു വരുന്നു. ക്രിസ്തുവില്‍ ജീവന്റെ ആഘോഷം സഫലീകരിക്കുവാന്‍, മഴവില്ലിന്‍ മനോഹാരിത നയനങ്ങള്‍ക്ക് വിരുന്നൊരുക്കുന്നു നയാഗ്രയുടെ കാഴ്ചകളിലൂടെ കടന്നു പോകുന്നു ഭദ്രാസന യുവജന സഖ്യത്തിന്റെ 16-ാം മത് സമ്മേളനം വിജയകരവും അനുഗ്രഹ പ്രദവും ആക്കുവാന്‍ എല്ലാവരുടെയും പ്രാര്‍ഥനാപൂര്‍വ്വമായ സഹകരണം ഭദ്രാസന യുവജന സഖ്യത്തിന്റെ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് അധ്യക്ഷനായുളള ഭദ്രാസന യുവജന സഖ്യത്തിന്റെ ഭാരവാഹികളായി ഫാ. ഷാജി തോമസ് (വൈസ് പ്രസിഡന്റ്), റജി ജോസഫ്(സെക്രട്ടറി) മാത്യൂസ് തോമസ് (ട്രഷറര്‍) ലാന്റി തോമസ്(അസംബ്ലി പ്രതിനിധി) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
മാര്‍ത്തോമ യുവജന സഖ്യം ഭദ്രാസന സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക