Image

പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടിലിനെ ആദരിച്ചു

പി.പി.ചെറിയാന്‍ Published on 12 September, 2014
പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടിലിനെ ആദരിച്ചു
ഗാര്‍ലന്റ് (ടെക്‌സസ്) : ഒരു ദശാബ്ദത്തോളം സുവിശേഷീകരണ സാഹിത്യരംഗത്തും, സഭാ ശുശ്രൂഷയിലും വ്യക്തിമുദ്ര പതിപ്പിക്കുകയും, കേരള റൈറ്റേഴ്‌സ് ഫോറം (യു.എസ്.എ) ബോര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടിലിനെ വേഡ് ഓഫ് ലൈഫ് ചര്‍ച്ച് അനുമോദിച്ചു.

          റവ.ഷാജി അലക്‌സിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലെബ്രിന്‍ ആര്‍-ലെ വി ഗ്രൂപ്പ് (ഗ്രാന്റ് കിഡ്‌സ) രചയിതാവിന്റെ ഗാനം ആലപിച്ചു ലൗലി ഷാജി കവിതാപാരായണം നടത്തി.

ജോണ്‍ സൈമണ്‍, എസ്.പി. ജെയിംസ്(ദിവ്യവാര്‍ത്ത)എഡിറ്റര്‍ ബ്രദര്‍ ഫിലിപ്പ് സംസാരിച്ചു. റവ.എബ്രഹാം മാത്യൂ പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടിലിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. ആശംസകള്‍ക്കും, പുരസ്‌കാരത്തിനും രാജന്‍ പരുത്തിമൂട്ടില്‍ നന്ദി പറഞ്ഞു. സെക്രട്ടറി പി.എം. അലക്‌സാണ്ടര്‍ നന്ദിയും ഉപസംഹാരവും അര്‍പ്പിച്ചു.


പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടിലിനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക