Image

സഭാ പുനരൈക്യത്തിനു ഒരു ഹൂസ്റ്റന്‍ മാതൃക

ഏബ്രഹാം ഈപ്പന്‍ Published on 10 September, 2014
സഭാ പുനരൈക്യത്തിനു ഒരു ഹൂസ്റ്റന്‍ മാതൃക
ദീര്‍ഘകാലമായി മലങ്കര ഓര്‍ത്തഡോക്‌സ്/യാക്കോബായ സഭാംഗങ്ങള്‍ ആഗ്രഹിക്കുന്ന മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റനിലെ ഫ്രെസ്‌നോ സിറ്റിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകമാതൃകയാകുന്നു. കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന പള്ളി ഇടവക യോഗം രണ്ട് കക്ഷികളിലെയും മേല്‍പ്പട്ടക്കാര്‍ക്കും പട്ടക്കാര്‍ക്കും ഒരുപോലെ പ്രവേശിക്കാനും കൂദാശകള്‍ അര്‍പ്പിക്കാനുമുള്ള അവകാശം നല്‍കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു. സഭാ പിതാക്കന്മാര്‍ പഠിപ്പിച്ച കൗദാശീകനുഷ്ടാനങ്ങളുടെയും ഭക്തിമാര്‍ഗങ്ങളുടെയും മൂല്യശോഷണത്തിന് സഭാതര്‍ക്കം ഇടയാക്കുന്നു എന്ന സഭാംഗങ്ങളുടെ വിലയിരുത്തലാണ് ഇടവാകംഗങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പരിശുദ്ധ അപ്രേം പ്രഥമന് പാത്രിയാര്‍ക്കീസ് ബാവായുടെയും, പരിശുദ്ധ ബസ്സേലിയോസ് പൗലോസ് രണ്ടാമന് കാതോലിക്ക ബാവയുടെയും സഭാ സമാധാനഹ്വാനങ്ങളും ഇടവകയ്ക്ക് ഒരു പ്രേരണയായി. ഈ നീക്കത്തിന്റെ ചുവടു പിടിച്ചു ഹൂസ്റ്റനിലെ ഇരുവിഭാഗങ്ങളിലുമുള്ള അല്മായ നേതാക്കള്‍ സഭാസമാധാന വേദിക്ക് രൂപം നല്‍കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇടവക മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് റെജി സ്‌കറയി(713-724-2296), സെക്രട്ടറി അജി.സി.പോള്‍(832 221 2912) എന്നിവരാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.

വാര്‍ത്ത : ഏബ്രഹാം ഈപ്പന്‍


Join WhatsApp News
Thomas 2014-09-11 21:37:58
It is great. Congratulations for this attempt. Wish you all success. I believe, majority of th people will support.
Johnson 2014-09-12 09:58:37

  Congratulations!   What an !dea
 Should have done long long time ago.  
 Hope it catches on like WILDFIRE and other churches follow suite!!!
Biju Cherian 2014-09-12 18:01:53
Great idea to follow. May Lord bless your sincere efforts for the unity and peace in holy church. Best wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക