Image

എസ്‌.എന്‍.എ. ന്യൂയോര്‍ക്ക്‌ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു

വാസുദേവ്‌ പുളിക്കല്‍ Published on 10 September, 2014
എസ്‌.എന്‍.എ. ന്യൂയോര്‍ക്ക്‌ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്‌: ചിങ്ങത്തിലെ ചതയം നക്ഷത്രം-ഗുരുദേവന്റെ ജന്മദിനം. ചിങ്ങത്തിലെ തിരുവോണം- മലയാളികളുടെ ദേശീയ മഹോത്സവം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പൂര്‍വ്വകാല സ്‌മരണകള്‍ ഉണര്‍ത്തുന്ന സുദിനങ്ങളാണിവ. മഹാനായ ഗുരു എന്ന്‌ റൊമെയില്‍ റോളണ്ട്‌ എന്ന ചിന്തകന്‍ നാരായണ ഗുരുവിനെ സംബോധന ചെയ്‌തു. മഹാന്മാരുടെ ജന്മം കൊണ്ട്‌ ഭാരതം ധന്യമായിട്ടുണ്ട്‌. ജനകോടികളുടെ ഭാഗധേയം മാറ്റിക്കുറിക്കാന്‍ കഴിവുള്ള മഹാന്മാര്‍ നൂറ്റാണ്ടുകളിലൊരിക്കലേ ജന്മമെടുക്കാറുള്ളു. പിന്നിട്ടു പോന്ന ഒരു നൂറ്റാണ്ടില്‍ ലോകം കണ്ട മഹാത്മാവാണ്‌ നാരായണ ഗുരു.

പഴയ ഓര്‍മ്മകളുടെ ചുരുള്‍ നിവര്‍ത്തിക്കൊണ്ട്‌ ഗുരുദേവ ജയന്തിയും ഓണവും വന്നണയുമ്പോള്‍ ആഘോഷിക്കാന്‍ ഉല്ലാസഭരിതരായി കേരളീയ ജനത വാദ്യഘോഷങ്ങളുമായി അണിഞ്ഞൊരുങ്ങുന്നു. ശ്രീ നാരായണ അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക,
ന്യൂയോര്‍ക്ക്‌ ഗുരുദേവജയന്തിയും ഓണവും സെപ്‌റ്റംബര്‍ 13 - ന്‌ Glen Oaks High School- Queens High School of Teaching 74-20, Commonwealth Blvd Bellerose, NY 11426 ല്‍ വച്ച്‌ ആഘോഷിക്കുന്നതാണ്‌. 12.30 ന്‌ ഓണ സദ്യയോടെ പരിപാടികള്‍ ആരംഭിക്കുന്നു. ഓണസദ്യക്ക്‌ ശേഷം 2 മണിക്ക്‌ ആരംഭിക്കുന്ന പബ്ലിക്ക്‌ മീറ്റിംഗില്‍ മുഖ്യ അഥിതിയായി Nassau County Legislature Richard Nicolello യും കൂടാതെ?ആത്മീയ ആചാര്യന്‍?സ്വാമി ബോധിതീര്‍ത്ഥയും സംസരിക്കുന്നതാണ്‌. മീറ്റിംഗിനു ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറു ന്നു. ട്രൈസ്റ്റേറ്റില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന കലാകാരന്മാരും കലാകാരികളും അവരുടെ കലാവിരുത്‌ പ്രകടിപ്പിക്കുന്ന കലാവിരുന്ന്‌.

ശ്രീ നാരായണ അസ്സോസിയേഷന്റെ ഗുരുജയന്തി ഓണാഘോഷ പരിപാടികളിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ്‌, കെ. ജി. പ്രസന്നന്‍ അറിയിച്ചതാണിത്‌.
എസ്‌.എന്‍.എ. ന്യൂയോര്‍ക്ക്‌ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക