Image

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് പളളിയില്‍ പെരുന്നാളും ഓണ സദ്യയും

ജോര്‍ജ് തുമ്പയില്‍ Published on 10 September, 2014
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് പളളിയില്‍ പെരുന്നാളും ഓണ സദ്യയും
ന്യൂയോര്‍ക്ക്: ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് പളളിയില്‍ സെപ്റ്റംബര്‍ 13, 14 തീയതികളിലായി സ്ലീബാ പെരുന്നാള്‍ കൊണ്ടാടുന്നു. 13 ശനിയാഴ്ച നടക്കുന്ന യുവജന സംഗമത്തിനും കണ്‍വന്‍ഷനും അഹമ്മദാബാദ് ഭദ്രാസന അധ്യക്ഷന്‍, ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കും. 14 ഞായറാഴ്ച വി. കുര്‍ബാനയ്ക്കും സ്ലീബാ പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും ഫാ. ടി. എം. സഖറിയാ കോര്‍ എപ്പിസ്‌കോപ്പാ നേതൃത്വം നല്‍കും.

പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും തുടര്‍ന്നു നടക്കുന്ന ഓണസദ്യയില്‍ സംബന്ധിക്കുവാനും വിശ്വാസികളെ വികാരി ഫാ. ജോണ്‍ തോമസ് സ്വാഗതം ചെയ്യുന്നു. എഴുത്തുകാരിയും അവാര്‍ഡ് ജേതാവുമായ സരോജാ വര്‍ഗീസ് ഓണ സന്ദേശം നല്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സെക്രട്ടറി ഗീവര്‍ഗീസ് ജേക്കബ് : 516 263 2658
ട്രഷറര്‍ : ബിനോയ് മാത്യു : 516 616 5244
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക