Image

ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവനേതൃത്വം

ജീമോന്‍ റാന്നി Published on 10 September, 2014
ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവനേതൃത്വം
ഹൂസ്റ്റണ്‍ : ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ വാര്‍ഷിക പൊതുയോഗം കൂടി 2014-15 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓഗസ്റ്റ് 21ന് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് റവ.റോയി തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഹൂസ്റ്റണിലെ 17 ക്രൈസ്തവ ദേവാലയങ്ങളെ ഉള്‍പ്പെടുത്തി  രൂപം കൊടുത്തിട്ടുള്ള ഇന്ത്യാക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍; പ്രസിഡന്റ്-റവ.ഫാ.എം.ടി.ഫിലിപ്പ്,  വൈസ് പ്രസിഡന്റ്-റവ.റോയി തോമസ്, സെക്രട്ടറി - ഡോ.അന്നാ കോശി ഫിലിപ്പ്. , ട്രഷറര്‍- റോബിന്‍ ഫിലിപ്പ്, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ - റവ.കെ.ബി.കുരുവിള, വളന്റിയര്‍ ക്യാപ്റ്റന്‍- വര്‍ഗീസ് ജേക്കബ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍- ഷാജി പുളിമൂട്ടില്‍, ഓഡിറ്റര്‍- ജോണ്‍ സി. സാമുവേല്‍.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവനേതൃത്വം
ICECH Office bearers.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക