Image

മാര്‍ത്തോമ്മാ യുവജനസഖ്യം; റീജണല്‍ കോണ്‍ഫറന്‍സും കലാമേളയും

ബെന്നി പരിമണം Published on 09 September, 2014
മാര്‍ത്തോമ്മാ യുവജനസഖ്യം; റീജണല്‍ കോണ്‍ഫറന്‍സും കലാമേളയും
ചിക്കാഗോ: മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ മിഡ്-വെസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ഈ വര്‍ഷത്തെ റീജണല്‍ കോണ്‍ഫറന്‍സും കലാമേളയും സെപ്റ്റംബര്‍ 13-#ാ#ം തീയ്യതി ശനിയാഴ്ച നടക്കും. ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ രാവിലെ 9.30 ന് ആരംഭിക്കുന്ന മീറ്റിംഗിന് റീജണല്‍ പ്രസിഡന്റ് റവ.ഡാനിയേല്‍ തോമസ് അധ്യക്ഷത വഹിക്കും. ഭദ്രാസന യുവജന സഖ്യത്തിന്റെ ഈ വര്‍ഷത്തെ പഠന വിഷയമായ Churching the Diaspora എന്നതിനെ പറ്റി റവ.ബൈജു മാര്‍ക്കോസ് ക്ലാസ്സെടുക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ റീജണല്‍ കലാമേളയും നടത്തപ്പെടു. മിഡ്-വെസ്റ്റ് റീജിയനില്‍ ഉള്‍പ്പെട്ട വിവിധ മാര്‍ത്തോമ്മാ ദേവാലയങ്ങളിലെ വൈദീകരും യുവജനസഖ്യ അംഗങ്ങളും പങ്കെടുക്കുന്ന ഈ യോഗത്തിലേക്ക് ഏവരുടെയും പ്രാര്‍ത്ഥന പൂര്‍ണ്ണമായ സഹായ സഹകരണങ്ങള്‍  അഭ്യര്‍ത്ഥിക്കുന്നതായി യുവജനസഖ്യം റീജണല്‍ ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത് : ബെന്നി പരിമണം


മാര്‍ത്തോമ്മാ യുവജനസഖ്യം; റീജണല്‍ കോണ്‍ഫറന്‍സും കലാമേളയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക