Image

റിവൈവല്‍ മീറ്റിംഗ്‌ സെപ്‌റ്റംബര്‍ 13-ന്‌

ബെന്നി പരിമണം Published on 09 September, 2014
റിവൈവല്‍ മീറ്റിംഗ്‌ സെപ്‌റ്റംബര്‍ 13-ന്‌
ഷിക്കാഗോ: മാര്‍ത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ മീറ്റിംഗ്‌ നടത്തപ്പെടുന്നു. സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ ആരംഭിക്കുന്ന യോഗത്തില്‍ സുപ്രസിദ്ധ ഉണര്‍വ്‌ പ്രാസികന്‍ ജോയി പുല്ലാട്ട്‌ ദൈവവചനം പ്രസംഗിക്കും. അനുഗ്രഹീതമായ ഗാനശുശ്രൂഷയും വിവിധ വിഷയങ്ങള്‍ക്കുവേണ്ടിയുള്ള മധ്യസ്ഥന പ്രാര്‍ത്ഥനയും മീറ്റിംഗില്‍ ഉണ്ടായിരിക്കും.

ദൈവവചനം ശ്രവിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഷിക്കാഗോ മാര്‍ത്തോമാ സന്നദ്ധ സുവിശേഷസംഘം പ്രസിഡന്റ്‌ റവ. ഡാനിയേല്‍ തോമസ്‌, സെക്രട്ടറി ഏബ്രഹാം കെ. ഏബ്രഹാം എന്നിവര്‍ അറിയിച്ചു.
റിവൈവല്‍ മീറ്റിംഗ്‌ സെപ്‌റ്റംബര്‍ 13-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക