Image

സിസ്റ്റര്‍ മേഴ്‌സി ജേക്കബ് കടപ്ലാക്കല്‍ രണ്ടാം തവണയും സെന്റ് ജോസഫ് ഓഫ് റ്റാര്‍ബ്‌സ് സുപ്പീരിയര്‍ ജനറല്‍

മോളി ജേക്കബ് Published on 09 September, 2014
സിസ്റ്റര്‍ മേഴ്‌സി ജേക്കബ് കടപ്ലാക്കല്‍  രണ്ടാം തവണയും സെന്റ് ജോസഫ് ഓഫ് റ്റാര്‍ബ്‌സ്  സുപ്പീരിയര്‍ ജനറല്‍
ന്യൂജേഴ്‌സി: സിസ്റ്റര്‍ മേഴ്‌സി ജേക്കബ് കടപ്ലാക്കല്‍ (എസ്.ജെ.ടി) രണ്ടാം തവണയും സെന്റ് ജോസഫ് ഓഫ് റ്റാര്‍ബ്‌സ് സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.  ഫ്രാന്‍സിലെ സഭാ ആസ്ഥാനത്ത്  കാന്റൗസില്‍ (രമിീtu)െ  ഓഗസ്റ്റ് മാസം നടന്ന ജനറല്‍ ചാപ്റ്ററിലാണ്  മലയാളികള്‍ക്ക് പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഈ നിയമനം നടന്നത്. ആറു വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ ആറു വര്‍ഷമായി കൃത്യനിഷ്ഠയോടും ഉത്തരവാദിത്വത്തോടെയും സുപ്പീരിയര്‍ ജനറലുടെ ചുമതല നിര്‍വഹിച്ച് എല്ലാവരുടെയും അംഗീകാരമേറ്റുവാങ്ങിയ സിസ്റ്റര്‍ പുതിയ നിയമനം ദൈവനിയോഗമായി കാണുന്നു.
ആറ് വര്‍ഷം അസി. സുപ്പീരിയര്‍ ജനറലായി സേവനം ചെയ്തതിനുശേഷമാണ് സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ആദ്യ തവണ 2008ല്‍  നിയമിക്കപ്പെട്ടത്. മൈസൂര്‍ പ്രോവിന്‍സിന്റെ  പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ( ഒമ്പതു വര്‍ഷം) തുടങ്ങി വ്യത്യസ്ത പദവികളില്‍  സിസ്റ്റര്‍ മേഴ്‌സിയുടെ സേവനം കോണ്‍ഗ്രിഗേഷന് ലഭ്യമായിട്ടുണ്ട്. അഡ്വക്കേറ്റെന്ന നിലയില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ സോഷ്യല്‍  ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉപദേഷ്ടാവായും സിസ്റ്റര്‍ മേഴ്‌സി സേവനം ചെയ്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ യൂറോപ്യന്‍ ഭാഷകളും മലയാളം തമിഴ്, കന്നഡ ഭാഷകളും സിസ്റ്റര്‍ മേഴ്‌സിക്ക് നന്നായി വഴങ്ങും.

തെക്കന്‍ ഫ്രാന്‍സിലെ റ്റാര്‍ബസ്  ലൂര്‍ദസ് ഡയോസിസില്‍ കാന്റൗസ് എന്ന ചെറുഗ്രാമത്തിലെ ആറ് പെണ്‍കുട്ടികളാല്‍ സ്ഥാപിതമായ  ഈ സന്യാസസമൂഹം ഇന്ന് നാല് ഭൂഖണ്ഡങ്ങളിലായി 720 സിസ്റ്റേഴ്‌സിന്റെ കൂട്ടായ്മയായി വളര്‍ന്നിരിക്കുന്നു. യൂറോപ്പില്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഓസ്ട്രിയ, സ്‌പെയിന്‍, ഏഷ്യയില്‍ ഇന്ത്യ,  ലാറ്റിന്‍ അമേരിക്കയില്‍ കൊളംബിയ, വെനിസ്വേല, പെറു, ബ്രസീല്‍, ഉഗാന്‍ഡ, കോംഗോ എന്നിവിടങ്ങളില്‍ ഈ സന്യാസസമൂഹത്തിലെ സിസ്റ്റേഴ്‌സ് പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യസേവനം, പാസ്റ്ററല്‍ സേവനം മുതലായവയ്ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് സിസ്റ്റേഴ്‌സ് ശുശ്രൂഷ ചെയ്യുന്നു. ദാരിദ്ര്യം, അംഗവൈകല്യം, മാനസിക രോഗം, കുഷ്ഠരോഗം, എച്ച്.ഐ.വി മദ്യം, മയക്കുമരുന്ന് മുതലായവയ്ക്ക് അടിമപ്പെട്ടവര്‍, സമൂഹത്തില്‍ അവഗണിയ്ക്കപ്പെട്ടവരുടെ പുനരധിവാസം തുടങ്ങിയവയും ഇവിടെ ശുശ്രൂഷ മേഖലകളില്‍ എടുത്തു പറയത്തക്കവയാണ്.

ഇതോടൊപ്പം സ്ത്രീശാക്തീകരണം, ദളിത് ഗോത്രവര്‍ഗക്കാരുടെ ഉന്നമനം എന്നിവയ്ക്കുവേണ്ടിയും ഇന്ത്യയിലും ആഫ്രിക്കയിലും ഈ സന്യാസ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. നിലവിലെ മിനിസ്ട്രിയില്‍ ഉണര്‍വ് കൊണ്ടുവരുന്നതടക്കം പല പദ്ധതികളും ആശയങ്ങളും ഇത്തവണ നടന്ന ചാപ്റ്റര്‍, സേവനമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെയും യുവജനങ്ങളുടെയും സ്വഭാവ രൂപവല്‍കരണം, പരിശുദ്ധ പിതാവിന്റെ പ്രബോധനത്തോട് ചേര്‍ന്നു നിന്നു കൊണ്ട്  ലോകസുവിശേഷവല്കരണത്തിനായി ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുക, നിലവിലുള്ള സേവന മേഖലകളില്‍ പുതുമ കൊണ്ടുവരിക മുതയായവ ഇവയില്‍ ചിലത് മാത്രം.
പാല തീക്കോയിയില്‍ നിന്ന് ഹൈറേഞ്ചിലേക്ക് കുടിയേറിപ്പാര്‍ത്ത ചിന്നാര്‍, കരുന്തരുവിയില്‍ താമസിക്കുന്ന കടപ്ലാക്കല്‍ ചാക്കോച്ചന്റെയും  പെണ്ണമ്മയുടെയും പത്ത് മക്കളില്‍ മൂത്തമകളാണ് സിസ്റ്റര്‍ മേഴ്‌സി ജേക്കബ്.

സിസ്റ്റര്‍ മേഴ്‌സി ജേക്കബ് കടപ്ലാക്കല്‍  രണ്ടാം തവണയും സെന്റ് ജോസഫ് ഓഫ് റ്റാര്‍ബ്‌സ്  സുപ്പീരിയര്‍ ജനറല്‍
Join WhatsApp News
Ponmelil Abraham 2014-09-09 05:38:32
Congratulations and best wishes. May Almighty God continue to bless her ministry in vaious parts of the world. We are proud to share our joy and happiness along with Molly Jacob and the rest of her family as well as the members St. Peter's Malankara Catholic Church, Spring Valley, New York.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക