Image

അറ്റ്‌ലാന്റയില്‍ സുവിശേഷയോഗം; ബിഷപ്പ് കേശി പ്രസംഗിയ്ക്കുന്നു

ജീമോന്‍ റാന്നി Published on 08 September, 2014
അറ്റ്‌ലാന്റയില്‍ സുവിശേഷയോഗം; ബിഷപ്പ് കേശി പ്രസംഗിയ്ക്കുന്നു
അറ്റ്‌ലാന്റാ:  സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യാ അറ്റ്‌ലാന്‌റാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 13ന്  ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് ഫായറ്റ് പ്രിസ്‌ബെറ്റീരിയന്‍ ചര്‍ച്ചില്‍ (791, Georgia, 92 Fayeheville, GA 30214) വച്ച് നടത്തപ്പെടുന്ന സുവിശേഷ യോഗത്തില്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ബിഷപ്പ് ഡോ.എം.കെ.കോശി തിരുവചന ശുശ്രൂഷ നിര്‍വഹിയ്ക്കുന്നതാണ്.

ഈ ശുശ്രൂഷയില്‍ സഭാ വ്യത്യാസമെന്യേ ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുവന്ന് അനുഗ്രഹകരമാക്കിതീര്‍ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സന്തോഷ് തോമസ് (770-716-3414)

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക