Image

യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ സഭകള്‍ക്കൊരു മാതൃകാ ദേവാലയം

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2014
യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ സഭകള്‍ക്കൊരു മാതൃകാ ദേവാലയം
ഹൂസ്റ്റണ്‍: `സമാധാനം ഉണ്ടാക്കുന്നവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന്‌ വിളിക്കപ്പെടും' (മത്തായി 5:9) എന്ന വിശുദ്ധ വേദവാക്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചര്‍ച്ച്‌ ഓഫ്‌ ഹൂസ്റ്റണ്‍ ഇടവക പൊതുയോഗം ചേര്‍ന്ന്‌ മലങ്കര സമാധാനത്തിനുള്ള വാതില്‍ തുറക്കുന്നു.

ഇടവകക്കാരായ അറുപതില്‍പ്പരം കുടുംബങ്ങള്‍ പങ്കെടുത്ത പൊതുയോഗം സമാധാന പുനസ്ഥാപനത്തിനു ഒരു മാതൃകയാകാന്‍ സൃഷ്‌ടിപരമായ തുടക്കംകുറിക്കണമെന്ന ആഗ്രഹത്തോടുകൂടി തീരുമാനമെടുത്തിരിക്കുന്നു. സമാധാന അന്തീക്ഷത്തില്‍ വിശുദ്ധ ആരാധനയും സഭയുടെ ആചാരാനുഷ്‌ഠാനങ്ങള്‍ നടത്തുവാനും വരുംതലമുറയെ പരിശീലിപ്പിക്കുവാനും ഈ ഇടവക മാതൃക കാണിക്കും. മലങ്കരയില്‍ നിന്നുള്ള യാക്കോബായ വിശ്വാസികളേയും, ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളേയും ആരാധന നടത്തുവാന്‍ കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. വര്‍ഷങ്ങളായി നടക്കുന്ന കക്ഷി വഴക്കുകള്‍ കൊണ്ട്‌ പരിശുദ്ധ സഭയുടെ മൂല്യങ്ങള്‍ നഷ്‌ടപ്പെട്ടതല്ലാതെ ഒരു വിശ്വാസിയെപ്പോലും കര്‍ത്താവിങ്കലേക്ക്‌ നേടുവാന്‍ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയതുകൊണ്ടാണ്‌ മേല്‍പ്പറഞ്ഞ തീരുമാനം എടുത്തിട്ടുള്ളത്‌. `സഹോദരന്മാര്‍ ഒരുമിച്ച്‌ വസിക്കുന്നത്‌ എത്ര ശുഭവും, എത്ര മനോഹരവുമാകുന്നു' (സങ്കാര്‍ത്തനം 133:1). വിവരങ്ങള്‍ അറിയിച്ചത്‌: പ്രസിഡന്റ്‌ റെജി സ്‌കറിയ (713 724 2296), സെക്രട്ടറി അജി പോള്‍.
യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ സഭകള്‍ക്കൊരു മാതൃകാ ദേവാലയം
യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ സഭകള്‍ക്കൊരു മാതൃകാ ദേവാലയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക