കൊച്ചി: നടന് പൃഥ്വിരാജിന് സ്ഥാനക്കയറ്റം. ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായാണ് പ്രമോഷന്. കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ ഉച്ചകഴിഞ്ഞ് 3.30-നായിരുന്നു ഭാര്യ സുപ്രിയ കുഞ്ഞിനു ജന്മം നല്‍കിയത്. വാര്‍ത്ത പൃഥ്വി തന്നെയാണ് പേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
നേരത്തെ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുന്നുവെന്ന് പൃഥ്വിരാജ് ട്വിറ്ററില്‍ അറിയിച്ചിരുന്നു. 2011 ഏപ്രില്‍ 25-നായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. ഭാര്യ സുപ്രിയ ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയാണ്.
പൃഥ്വിരാജ് അഭിനയിച്ച 'സപ്തമഃ ശ്രീ തസ്കര' തീയറ്ററുകളില്‍ വിജയമാകുന്നതിനിടെയാണ് താരത്തിന് ഇരട്ടമധുരമേകി പുതിയ വാര്‍ത്തയെത്തിയത്. ആര്.എസ്. വിമലിന്റെ 'ഇന്നു നിന്റെ മൊയ്തീന്' എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നതിനാല് പൃഥ്വിക്ക് കുഞ്ഞിന്റെ ജനനസമയത്ത് ആശുപത്രിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.